Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലും ഹമാസും വെടിനിർത്തലിന് ധാരണയിലെത്തി

ജറൂസലം: വെടിനിർത്തലിന് ധാരണയിലെത്തിയതായി ഇസ്രായേലും ഹമാസും വ്യക്തമാക്കി. 11 ദിവസത്തെ പോരാട്ടത്തിന് ശേഷമാണിത്. പോരാട്ടത്തിൽ ഗസ്സയിൽ 232 ഫലസ്തീനികളും ഇസ്രായേലിൽ 12 പേരും കൊല്ലപ്പെട്ടു. ഈജിപ്തിന്റെ മധ്യസ്ഥതയിൽ നിർദേശിച്ച ‘പരസ്പരവും നിരു​പാധിക’വുമായ ​ഗസ്സ ഉടമ്പടിക്ക് അനുകൂലമായി ഐക്യകണ്ഠേന വോട്ടെടുപ്പ് നടത്തിയതായി ഇസ്രായേൽ സുരക്ഷാ കാബിനറ്റ് വ്യഴാഴ്ച വ്യക്തമാക്കി.

‘പരസ്പരവും നിരുപാധിക’വുമായ വെടനിർത്തൽ അം​ഗീകരിച്ചതായി ​ഗസ്സയിൽ ഭരണം നടത്തുന്ന ഹമാസും, പി.ഐ.ജെ (Palestinian Islamic Jihad ) സായുധ വിഭാ​ഗവും സ്ഥിരീകരിച്ചു. വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് വെടിനിർത്തൽ പ്രാവർത്തികമായത്.

​ഗസ്സയിൽ ഇസ്രായേൽ നടത്തികൊണ്ടിരിക്കുന്ന ആക്രമണത്തിനെതിരെ ലോക തലത്തിൽ വിമർശനം ഉയർന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് പുരോ​ഗതിയുണ്ടായിരിക്കുന്നത്. യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാവഹുവിനോട് വെടിനിർത്തലിന് ആവശ്യപ്പെട്ടിരുന്നു. ഈജിപ്ത്, ഖത്തർ, യു,എൻ മധ്യസ്ഥത ശ്രമത്തിലാണ് വെടിനിർത്തൽ യാഥാർഥ്യമായിരിക്കുന്നത്.

ഇസ്രായേലിലേക്കും അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലേക്കും വെടിനിർത്തൽ യാഥാർഥ്യമാക്കുന്നതിനായി രണ്ട് സുരക്ഷാ പ്രതിനിധികളെ ഈജിപ്ത് നിയോ​ഗിച്ചതായി ഈജിപ്ഷ്യൻ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ​ഗസ്സയിൽ വ്യാപകമായ നാ​ശത്തിന് കാരണമാവുകയും, ഇസ്രായേലിലെ ദൈന്യംദിന ജീവിതം അവതാളത്തിലാക്കുകയും ചെയ്ത 2014ന് ശേഷമുള്ള ശക്തമായ പോരാട്ടങ്ങൾ ഈ ഉടമ്പടിയിലൂടെ അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles