Current Date

Search
Close this search box.
Search
Close this search box.

ചരിത്രപരമായ പ്രതിരോധ കരാറില്‍ ഒപ്പുവെച്ച് ഇസ്രായേലും ഗ്രീസും

ഏഥന്‍സ്: ചരിത്രപരമായ വലിയ പ്രതിരോധ സമ്പാദന കരാറില്‍ ഇസ്രായേലും ഗ്രീസും ഞായറാഴ്ച ഒപ്പുവെച്ചു. വ്യോമസേന സംയുക്ത പരിശീലനം ആരംഭിച്ചതോടെ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ രാഷ്ട്രീയ-സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുകയാണെന്ന് ഇസ്രായേല്‍ വ്യക്തമാക്കിയതായി അല്‍ജസീറ ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തു. 22 വര്‍ഷത്തെ കാലയളവില്‍ ഇസ്രായേല്‍ പ്രതിരോധ കോണ്‍ട്രാക്ടര്‍ ‘എല്‍ബിറ്റ് സിസ്റ്റംസ്’ ആണ് ഗ്രീസിന്റെ ഹെല്ലനിക് വ്യോമായനത്തിനായി പരിശീലന കേന്ദ്രം നിര്‍മിക്കുന്നത്. നിര്‍മാണത്തിനും പ്രവര്‍ത്തനത്തിനുമായി 1.65 ബില്യണ്‍ ഡോളര്‍ കരാറിന്റെ വ്യവസ്ഥയാണ് ഈ ഉടമ്പടിയിലുള്ളതെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയം ഞായറാഴ്ച വ്യക്തമാക്കി.

പരിശീലന കേന്ദ്രം ഇസ്രായേലിന്റെ സ്വന്തം ഫ്‌ലൈറ്റ് അക്കാദമിയുടെ മാതൃകയിലാകുമെന്നും, ഇറ്റലിയുടെ ലിയോനാര്‍ഡോ നിര്‍മിക്കുന്ന പത്ത് എം-446 പരിശീലന വിമാനങ്ങള്‍ സജ്ജീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു. ‘എല്‍ബിറ്റ് സിസ്റ്റംസ്’ ഗ്രീസിന്റെ ടി-6 വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും നവീകരിക്കുന്നതിനും കിറ്റുകളും, പരിശീലന സംവിധാനങ്ങളും വിതരണം ചെയ്യും.

ഈയൊരു ഉടമ്പടി ഗ്രീസിന്റെയും ഇസ്രായേലിന്റെയും സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുകയും സാധ്യതകള്‍ നവീകരിക്കുകയും ചെയ്യുമെന്ന് എനിക്ക് തീര്‍ച്ചയുണ്ട്. അങ്ങനെ ഇരുരാഷ്ട്രങ്ങള്‍ക്കുമിടയില്‍ പ്രതിരോധ-സാമ്പത്തിക-രാഷ്ട്രീയ തലങ്ങള്‍ ശക്തിപ്പെടുന്നതാണ് -ഇസ്രായേല്‍ പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്‌സ് പറഞ്ഞു.

Related Articles