ക്വലാലംപൂര്‍: ഇസ്‌ലാം വിരുദ്ധത കുറ്റകൃത്യമായി കണക്കാക്കപ്പെടണമെന്ന് മലേഷ്യന്‍ ഉദ്യോഗസ്ഥന്‍ അബ്ദുല്‍ റസാഖ് അഹ്‌മദ്. മുസ്‌ലിം രാഷ്ട്രങ്ങള്‍ വിശുദ്ധ ഖുര്‍ആന്‍ കത്തിച്ച സംഭവങ്ങളില്‍ ശക്തമായ പ്രതികരണം നടത്തണമെന്നും അബ്ദുല്‍ റസാഖ് അഹ്‌മദ് ആവശ്യപ്പെട്ടു. ഇസ്‌ലാമോഫോബിക് ആയ ഏതൊരു കാര്യവും യഥാര്‍ഥത്തില്‍ ക്രിമിനല്‍ സ്വഭാവമുള്ള ഒന്നായി കണക്കാക്കണം. കാരണം, പല രാഷ്ട്രങ്ങളിലും ജൂതവിരുദ്ധത കുറ്റകൃത്യമാണ് -അബ്ദുല്‍ റസാഖ് പറഞ്ഞു. തുര്‍ക്കിയുടെ മുന്നറിയപ്പിനെ തുടര്‍ന്ന് ഖുര്‍ആന്‍ കത്തിക്കുന്നതിന് മുമ്പ് നല്‍കിയിരുന്ന അനുമതി അധികൃതര്‍ പിന്‍വലിച്ച നോര്‍വേയിലെ ഇത്തരത്തിലുള്ള ശ്രമങ്ങളും അബ്ദുല്‍ റസാഖ് ചുണ്ടിക്കാട്ടി.
ഞങ്ങള്‍ തീര്‍ച്ചയായും ഇസ്‌ലാമോഫോബിയ ക്രിമിനല്‍ കുറ്റമായി കാണും. പ്രത്യേകിച്ച് മുസ്‌ലിം രാഷ്ട്രങ്ങളില്‍ -അബ്ദുല്‍ റസാഖ് കൂട്ടിച്ചേര്‍ത്തു. മുസ്‌ലിം ലോകത്തിന്റെ ശക്തമായ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ച യൂറോപിലെ ഖുര്‍ആന്‍ കത്തിച്ച സംഭവങ്ങളില്‍ തുര്‍ക്കിയെടുത്ത ശക്തമായ നിലപാടിനെ അബ്ദുല്‍ റസാഖ് പ്രശംസിച്ചു. മലേഷ്യന്‍ വിദേശകാര്യ മന്ത്രിയുടെ പ്രത്യേക പ്രതിനിധിയായ അബ്ദുല്‍ റസാഖ് അനദൊലു വാര്‍ത്താ ഏജന്‍സിയുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു.
📱 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL