Current Date

Search
Close this search box.
Search
Close this search box.

ഈജിപ്ത്: കോപ്റ്റികിനെ വധിച്ചതായി ഐ.എസ്.ഐ.എസ് ബന്ധമുള്ള സംഘം

കൈറോ: ഈജിപ്തിലെ പ്രശ്‌നമേഖലയായ സിനായില്‍ കോപ്റ്റിക് ക്രിസ്ത്യാനിയെയും രണ്ട് ഗോത്രവര്‍ഗക്കാരെയും വധിച്ചതായി ഐ.എസ്.ഐ.എസ് ബന്ധമുള്ള സംഘം അവകാശപ്പെട്ടു -അല്‍ജസീറ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ക്രിസ്തുമതവിശ്വാസിയായ നബീല്‍ ഹബശി സലമ കൊല്ലപ്പെട്ടതായി ഈജിപ്തിലെ 100 മില്യണ്‍ ജനസംഖ്യയുടെ 10 മുതല്‍ 15 ശതമാനം വരുന്ന കോപ്റ്റിക് ചര്‍ച്ച് ഞായറാഴ്ച അറിയിച്ചിരുന്നു.

വിദ്വേഷകരമായ തീവ്രവാദ പ്രവര്‍ത്തനങ്ങളെ ചെറുക്കാനുള്ള ഈജിപ്ത് സര്‍ക്കാറിന്റെ ശ്രമങ്ങള്‍ക്ക് ഉറച്ച പിന്തുണ പ്രഖ്യാപിക്കുന്നതായി കോപ്റ്റിക് ചര്‍ച്ച് വക്താവ് പറഞ്ഞു. ഉത്തര സിനായിലെ ബിര്‍ അല്‍ അബ്ദില്‍ നിന്നുള്ള നബീല്‍ ഹബശി സലമക്ക് വെടിയേല്‍ക്കുന്നതായി 13 മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ കാണാവുന്നതാണ്.

Related Articles