Current Date

Search
Close this search box.
Search
Close this search box.

ഇറാഖ്: പ്രതിഷേധം ശക്തമാകുന്നു

ബഗ്ദാദ്: ഗവണ്‍മെന്റിനെതിരായി രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധം ശക്തം. മൂന്ന് പ്രതിഷേധകരും ഒരു പോലീസുകാരനും ഇറാഖിലെ ദക്ഷിണ നഗരമായ നാസിറിയയില്‍ മരിച്ചു. രാജ്യവ്യാപകമായ പ്രതിഷേധം കലാപത്തിലേക്ക് നീങ്ങുകയാണ്. പ്രതിഷേധകരെ തുരത്തുന്നതിനായി സുരക്ഷ സേന രണ്ടാം ദിവസവും കണ്ണീര്‍വാതകം പ്രയോഗിച്ചു. പ്രതിഷേധം ശക്തമായതിനാല്‍ ഭരണക്കൂടം ദക്ഷിണ നഗരങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുകയും രാജ്യവ്യാപകമായി ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിക്കുകയും ചെയ്തിട്ടുണ്ട്.

തലസ്ഥാനമായ ബഗ്ദാദിലും നാസിറിയയിലുമായി രണ്ട് പ്രതിഷേധകരുടെ മരണത്തിന് ശേഷം ബുധനാഴ്ച ഒരാള്‍ക്കൂടി മരിച്ചു. പോലീസും സമരക്കാരും തമ്മിലെ ഏറ്റുമുട്ടലില്‍ ഒരുപാട് പേര്‍ക്ക് പരിക്കേറ്റു. തൊഴിലില്ലായ്മ, അഴിമതി, പൊതുസേവനത്തിലെ അനാസ്ഥ തുടങ്ങിയവക്കെതിരായി പ്രതിഷേധകര്‍ തെരുവിലറങ്ങുകയായിരുന്നു. രാജ്യവ്യാപകമായ റാലികള്‍ പ്രധാനമന്ത്രി ആദില്‍ അബ്ദുല്‍ ഹമീദ് ഭരണത്തിനെതിരിലുളള ജനത്തിന്റെ ശക്തമായ പ്രതിഷേധമാണ് കുറിക്കുന്നത്.

Related Articles