Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലുമായുള്ള ബന്ധം ‘കുറ്റകരമെ’ന്ന് ഇറാഖ് പാര്‍ലമെന്റ്

ബഗ്ദാദ്: ഇസ്രായേലുമായി ബന്ധം സാധാരണ നിലയിലാക്കുന്നത് കുറ്റകൃത്യമായി കാണുന്ന നിയമം ഇറാഖ് പാര്‍ലമെന്റ് പാസാക്കി. നിയമം ലംഘിക്കുന്നത് വധശിക്ഷയോ ജീവപര്യന്തമോ കിട്ടാവുന്ന കുറ്റമാണ്. “Criminalising Normalisation and Establishment of Relations with the Zionist Entity” എന്ന ശീര്‍ഷകത്തിലുള്ള നിയമം വ്യാഴാഴ്ചയാണ് പാര്‍ലമെന്റ് പാസാക്കിയത്. 329 സീറ്റുകളുള്ള അസംബ്ലിയില്‍ 275 അംഗങ്ങള്‍ അനുകൂലമായി വോട്ട് ചെയ്തു.

ജനങ്ങളുടെ താല്‍പര്യത്തിന്റെ യഥാര്‍ഥ പ്രതിഫലനമാണ് നിയമനിര്‍മാണമെന്ന് പാര്‍ലമെന്റ് പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഇറാഖ് ഇതുവരെ ഇസ്രായേലിനെ അംഗീകരിച്ചിട്ടില്ല. ഇരുരാഷ്ട്രങ്ങളും തമ്മില്‍ യാതൊരു നയതന്ത്രബന്ധവുമില്ല. അതിനാല്‍, ഇറാഖ് പൗരന്മാര്‍ക്കും കമ്പനികള്‍ക്കും ഇസ്രായേല്‍ സന്ദര്‍ശിക്കാന്‍ കഴിയില്ല.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles