Current Date

Search
Close this search box.
Search
Close this search box.

ഇറാന്‍ വിദേശകാര്യ മന്ത്രി ബശ്ശാര്‍ അല്‍ അസദുമായി ചര്‍ച്ച നടത്തി

ദമസ്‌കസ്: ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍ ആബാദ് അല്ലിഹ്‌യാന്‍ ഉഭയക്ഷി ബന്ധവും, മേഖലയിലെ പുരോഗതിയും സംബന്ധിച്ച് സിറിയന്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍ അസദുമായി ചര്‍ച്ച നടത്തി. ഇരുരാഷ്ട്രങ്ങളുടെയും സാമ്പത്തിക, രാഷ്ട്രീയ ബന്ധം ശക്തിപ്പെടുത്തുന്നതിന് പുറമെ സിറിയ, അഫ്ഗാനിസ്ഥാന്‍, യമന്‍, ഇറാഖ് എന്നിവടങ്ങളിലെ നിലവിലെ മാറ്റങ്ങള്‍ ഇരുരാഷ്ട്ര നേതാക്കളും ദമസ്‌കസില്‍ വെച്ച് ശനിയാഴ്ച ചര്‍ച്ച ചെയ്തതായി ഇറാന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി.

കഴിഞ്ഞ മാസത്തെ യു.എന്‍ ജനറല്‍ അസംബ്ലിയിലെ നയതന്ത്ര അന്തരീക്ഷം സിറയക്ക് അനുകൂല സാഹചര്യമായി മാറിയതായി അമീര്‍ ആബാദ് അല്ലിഹ്‌യാന്‍ പറഞ്ഞു. താലിബാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരും യു.എസ് പ്രതിനിധികളും ഖത്തറില്‍ ശനിയാഴ്ച കൂടിക്കാഴ്ച നടത്തിയരുന്നു. എന്നാല്‍, യു.എസ് സാന്നിധ്യം മൂലം ഇറാന്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നില്ല.

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles