Current Date

Search
Close this search box.
Search
Close this search box.

ഉപരോധം വീണ്ടും ഏർപ്പെടുത്താനുള്ള യു.എസ് സമ്മര്‍ദത്തെ വിമർശിച്ച് ഇറാൻ

തെഹ്റാൻ: എതിരാളികളോടും സഖ്യക്ഷികളോടും ഒരുപോലെ പെരുമാറുന്ന അമേരിക്കക്കെതിരെ നിർണായകമായ പ്രതികരണമാണ് ഉണ്ടാവുകയെന്ന് ഇറാൻ വ്യക്തമാക്കി. വീണ്ടും ഇറാനുമേൽ ഉപരോധം ഏർപ്പെടത്തമണമെന്ന് യു.എസിന്റെ തീരുമാനത്തെ തുടർന്നാണ് ഇറാൻ പ്രസ്താവനയിറക്കിയിരിക്കുന്നത്. ഉപരോധം പുന:സ്ഥാപിക്കുന്നതിന് യു.എന്നിന്റെ അം​ഗീകാരമില്ല.

ഇറാൻ പ്രസിഡന്റെ ഹസൻ റൂഹാനി ഞായറാഴ്ച തത്സമയ ടെലിവിഷൻ കാബിനറ്റ് യോ​ഗത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യകയും, ഇറാനുമേൽ ഉപരോധം ഏർപ്പെടുത്താനുള്ള യു.എസ് സമ്മർദത്തെ ചെറുത്ത ലോകശക്തികളെ അഭിനന്ദിക്കുകയും ചെയ്തു. നമ്മുടെ രാജ്യത്തിന്റെ നയതന്ത്രബന്ധ ചരിത്രത്തിലെ സ്മരണീയ ദിനമായിരിക്കും ഇന്നത്തെ ദിവസമെന്ന് ഹസൻ റൂഹാനി പറഞ്ഞു.

 

Related Articles