ന്യൂഡല്‍ഹി: ജെ.എന്‍.യു ഗവേഷകനും ആക്ടിവിസ്റ്റുമായ ഷര്‍ജീല്‍ ഇമാമിനെ ഡല്‍ഹി സാകേത് കോടതി വെറുതെ വിട്ടു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ 2019 ഡിസംബര്‍ 13ന് ജാമിഅയിലുണ്ടായ പ്രതിഷേധങ്ങളെ തുടര്‍ന്ന് മൂന്ന് ദിവസം നീണ്ട സംഘര്‍ഷ കേസിലാണ് ഷര്‍ജീല്‍ ഇമാമിനെ കോടതി വെറുതെ വിട്ടിരിക്കുന്നത്. ഈ കേസില്‍ ആരോപണ വിധേയനായ ആസിഫ് തന്‍ഹയെയും കോടതി വെറുതെ വിട്ടു.
പൗരത്വഭേദഗതിക്കെതിരെ ജാമിഅ നഗര്‍ പ്രദേശത്ത് സമരം ചെയ്തവര്‍ പൊതു-സ്വകാര്യ വാഹനങ്ങള്‍ കേടുവരുത്തിയെന്നും വാഹന ഗതാഗതം തടസ്സപ്പെടുത്തിയെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്. 2019 ഡിസംബര്‍ 13ന് ഷര്‍ജീല്‍ ഇമാം നടത്തിയ പ്രസംഗമാണ് ഈ ആക്രമണങ്ങള്‍ക്ക് കാരണമായതെന്നും പൊലീസ് ആരോപിച്ചിരുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരത്തില്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ ചുമത്തിയ രാജ്യദ്രോഹക്കേസില്‍ ഷര്‍ജീലിന് നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നെങ്കിലും മറ്റു കേസുകള്‍ നിലനിന്നതിനാല്‍ ജയിലില്‍ തുടരുകയായിരുന്നു. ഡല്‍ഹി കലാപക്കേസില്‍ ഷര്‍ജീല്‍ ഇമാമിനെതിരെ യു.എ.പി.എ ചുമത്തിയിരുന്നു. മണിപ്പൂര്‍, അസം, അരുണാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലും ഷര്‍ജീല്‍ ഇമാമിനെതിരെ വിവിധ കേസുകളെടുത്തിട്ടുണ്ട്.
📱 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL