Current Date

Search
Close this search box.
Search
Close this search box.

വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ എല്ലാ സംസ്ഥാനങ്ങളോടും സുപ്രീം കോടതി നിർദ്ദേശം

ന്യൂഡൽഹി: വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ സ്വമേധയാ നടപടിയെടുക്കാൻ ഡൽഹി, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സർക്കാറുകളോട് 2022-ൽ നിർദ്ദേശിച്ച സുപ്രീം കോടതി ഉത്തരവിന്റെ വ്യാപ്തി മുഴുവൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ബാധകമാക്കി. വിദ്വേഷ പ്രസംഗം ഗുരുതരമായ കുറ്റമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി വിദ്വേഷ പ്രസംഗം രാജ്യത്തിന്റെ മതേതര ഘടനയെ ബാധിക്കുമെന്നും പറഞ്ഞു.

സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നാണ് ജസ്റ്റിസുമാരായ കെ.എം. ജോസഫ്, ബി.വി. നാഗരത്‌ന എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചിരിക്കുന്നത്. വിദ്വേഷ പ്രസംഗങ്ങളിൽ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പരാതികള്‍ ആവശ്യമില്ലന്നും ഇത്തരം പ്രസംഗം നടത്തുന്നവർക്കെതിരേ മതം നോക്കാതെ നടപടി എടുക്കണമെന്നും നടപടി എടുക്കാത്തത് കോടതിയലക്ഷ്യമായി കണക്കാക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

???? കൂടുതല്‍ വായനക്ക്‌ ????????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles