Current Date

Search
Close this search box.
Search
Close this search box.

മഹാരാഷ്ട്രയില്‍ യുവാവിനെ തൊപ്പി ധരിപ്പിച്ച് പശുവിനു മുന്നിൽ സാഷ്ടാംഗം ചെയ്യിപ്പിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ ലാത്തൂരിൽ 28 കാരൻ ആസിഫ് ഖുറൈഷി ട്രക്കിൽ പശുക്കളുമായി മാർക്കറ്റിലേക്ക് പോകുമ്പോഴാണ് ഗോ സംരക്ഷകരുടെ ശ്രദ്ധയിൽപ്പെടുന്നത്. അവർ അദ്ദേഹത്തെ തൊപ്പി ധരിപ്പിച്ച് പശുവിനു മുന്നിൽ സാഷ്ടാംഗം ചെയ്യിപ്പിച്ചു.

ഗോസംരക്ഷണ സംഘികൾക്ക് ഒത്താശ ചെയ്യാൻ രണ്ട് പോലീസ് കോൺസ്റ്റബിൾ മാരും നാല് ഹോം ഗാർഡുകളും ഉണ്ടായിരുന്നു! കാലികളെ മാർക്കറ്റിലേക്ക് കൊണ്ടുപോകാൻ ആവശ്യമായ എല്ലാ രേഖകളും ഖുറൈശിയുടെ കൈവശമുണ്ടായിരുന്നിട്ടും മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന നിയമത്തിലെ വിവിധ വകുപ്പുകൾ ചാർത്തി അദ്ദേഹത്തിനെതിരെ എഫ്ഐആർ ഫയൽ ചെയ്തു!!

സംഭവം ആസ്വദിച്ചുനിന്ന കോൺസ്റ്റബിൾ മാർക്കെതിരെ ഡിപ്പാർട്ട്മെന്റ്തല നടപടികൾ സ്വീകരിക്കുമെന്നാണ് പൊലീസ് സൂപ്രണ്ട് അറിയിച്ചിരിക്കുന്നത്. എന്നാൽ ഗോ സംരക്ഷകർക്കെതിരെ നടപടിയെടുക്കുന്ന കാര്യം അദ്ദേഹം മിണ്ടിയിട്ടില്ല. ഏപ്രിൽ തുടക്കത്തിലാണ് കര്‍ണാടക രാമനഗര ജില്ലയിലെ സാത്തനൂരിൽ കന്നുകാലി വ്യാപാരി ഇദ്രീസ് പാഷയെ പശു സംരക്ഷകസേനാ പ്രവർത്തകർ തല്ലിക്കൊന്നത് രേഖകള്‍ കാണിച്ചിട്ടും ഗോസംരക്ഷകര്‍ വിട്ടില്ല. പശുക്കടത്ത്‌ ആരോപിച്ച്‌ ജുനൈദ്‌, നസീർ എന്നീ യുവാക്കളെ ഹരിയാനയിൽ ബജ്‌റംഗദൾ അക്രമികൾ ചുട്ടുകൊന്നത് കഴിഞ്ഞ ഫെബ്രുവരിയിലും.

രണ്ടാഴ്ച മുമ്പ് രാമനവമി ആഘോഷങ്ങളോടനുബന്ധിച്ച് ഉത്തർപ്രദേശിലെ ആഗ്രയിൽ പശുവിനെ കൊന്ന് മുസ്ലിങ്ങളുടെ തലയിൽ കൊണ്ടിടാൻ ഹിന്ദു മഹാസഭാ നടത്തിയ നീക്കം വെളിപ്പെട്ടതോടെ വലിയൊരു വർഗീയ കലാപത്തിൽ നിന്നാണ് നാട് രക്ഷപ്പെട്ടത്. ഹിന്ദു മഹാസഭാ ദേശീയ വക്താവ് സഞ്ജയ് ജാട്ടായിരുന്നു മുഖ്യ സൂത്രധാരൻ. 2014 മുതൽ ഫാഷിസത്തിന്റെ ഒരു ടൂളായി മാറിയിരിക്കുന്നു പശുവും. ഭരണകൂടത്തിന്റെ പൂർണ്ണ പിന്തുണയോടെ നടന്നുകൊണ്ടിരിക്കുന്ന പശു ഫാഷിസം ലോകത്തിനു മുന്നിൽ രാജ്യത്തെ നാണം കെടുത്തുന്നതൊന്നും ഭരണാധികാരികൾക്ക് പ്രശ്നമല്ല.

???? കൂടുതല്‍ വായനക്ക്‌ ????????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles