India Today

ദേശീയ വിദ്യാഭ്യാസ നയം ആശയും ആശങ്കയും നിറഞ്ഞത്- ജമാഅത്തെ ഇസ്ലാമി

ദൽഹി: ജമാഅത്തെ ഇസ്ലാമി ഹിന്ദിന്റെ കേന്ദ്ര വിദ്യാഭ്യാസ ബോർഡ് പുതിയ ദേശീയ വിദ്യാഭ്യാസ നയത്തോട് (NEP) പ്രതികരിച്ച് കൊണ്ട് അതിന്റെ ചില സവിശേഷതകളെ അഭിനന്ദിക്കുകയും ചില വീഴ്ചകളെ വിമർശിക്കുകയും ചെയ്തു. മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിൽ വിദ്യാഭ്യാസ ബോർഡ് ചെയർമാൻ ജനാബ് നുസ്രത്ത് അലി സാഹിബ് NEP യെ വിശദീകരിച്ചു കൊണ്ട് താഴെ കാര്യങ്ങൾ ചൂണ്ടിക്കാട്ടി :

1. പുതിയ വിദ്യാഭ്യാസ നയം ( NEP ) 2020 പാർലമെന്റിൽ ഒരുവട്ടം പോലും ചർച്ചയ്ക്ക് ഹാജരാക്കാതെയാണ് സർക്കാർ ധൃതിപിടിച്ച് അവതരിപ്പിച്ചിരിക്കുന്നത്. ഇതിനുമുമ്പ് അന്നത്തെ സർക്കാരുകൾ പാസാക്കിയ എല്ലാ വിദ്യാഭ്യാസ നയങ്ങളും പാർലമെന്റിൽ വിശദമായി ചർച്ച ചെയ്യപ്പെട്ടിരുന്നു. ജനാധിപത്യ രീതികൾ സ്വീകരിക്കാൻ ഇനിയും സർക്കാർ തയ്യാറല്ലെന്ന് തന്നെയാണ് ഈ നിലപാട് കാണിക്കുന്നത്. പാർലമെന്റിൽ ചർച്ച ചെയ്തിട്ട് വേണം ഏത് പോളിസിയും നടപ്പാക്കേണ്ടത് .

2- NEP യുടെ കാഴ്ചപ്പാട് വ്യക്തമല്ല.സാമൂഹിക മാറ്റത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനേക്കാൾ കൂടുതൽ ഭൗതികതയിലാണ് പോളിസി ഊന്നുതത് . സാമൂഹ്യനീതി, ജനാധിപത്യ മൂല്യങ്ങൾ, സമത്വം, വിശ്വാസങ്ങളേയും ധാർമികതകളേയും ആദരിക്കലും മനസ്സിലാക്കുകയും ചെയ്യുന്ന സാമൂഹിക മാറ്റത്തെ പ്രധാനമായും ലക്ഷ്യമിടുന്ന ഒരു വിദ്യാഭ്യാസ നയം നമ്മുടെ രാജ്യത്തിന് അത്യാവശ്യമാണെന്ന് ബോർഡ് ആവശ്യപ്പെട്ടു.

3 -വിദ്യാഭ്യാസത്തിന്റെ സമഗ്രവും സംയോജിതവുമായ സമീപനമെന്ന പദം നയപ്രഖ്യാപനത്തിൽ ഉപയോഗിച്ചിട്ടുണ്ടെങ്കിലും ഇന്ത്യൻ പശ്ചാത്തലത്തിൽ സമഗ്ര സമീപനത്തിന്റെ നിർവചനം എന്തായിരിക്കണമെന്ന് പോളിസി അവതരിപ്പിക്കുന്നവർക്ക് വിശദീകരിക്കാൻ കഴിഞ്ഞിട്ടില്ല. വിദ്യാഭ്യാസത്തോട് സമഗ്രമായ സമീപനം സ്വീകരിക്കുന്നതിലൂടെ സമൂഹത്തിൽ പുരോഗതിയും സന്തോഷവും സമാധാനവും കൈവരിക്കാനാകുമെന്ന് ജമാഅത്ത് ഇസ്ലാമി ശക്തമായി ആശിക്കുന്നു. പ്രൈമറി സ്കൂൾ, സെക്കൻഡറി സ്കൂൾ സിലബസും കരിക്കുലവും മൂല്യങ്ങളുമായി സംയോജിപ്പിച്ച് രൂപകൽപ്പന ചെയ്തുകൊണ്ട് ഇത് നേടാൻ കഴിയും. ഈ മൂല്യങ്ങൾ എല്ലാ വിശ്വാസങ്ങളിലും പൊതുവായുള്ളതും നമ്മുടെ ഭരണഘടനയിൽ നിലനിൽക്കുന്നതുമായ സാർവത്രിക മൂല്യങ്ങളിൽ നിന്നും നിഷ്പന്നവുമാവണമെന്ന് മാത്രം.

4 -ഉന്നത പഠന ഗ്രേഡുള്ള സ്ഥാപനങ്ങൾക്കൊരു സംവിധാനം, ഉയർന്ന റേറ്റ് ഉള്ള സർവ്വകലാശാലകൾക്കുള്ള പ്രത്യേക അനുമതി, സ്വകാര്യ സർവ്വകലാശാലകൾക്കുള്ള ലിബറൽ ലൈസൻസുകൾ എന്നിവ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ കേവലം കച്ചവട ചരക്കാക്കും. മാത്രമല്ല ഇത് സമ്പന്നരായ വിദ്യാർത്ഥികൾക്ക് മാത്രമേ കരഗതമാകൂ. ഇത് കൂടുതൽ സാമൂഹിക അസമത്വത്തിലേക്ക് നയിക്കുകയും സാമൂഹിക നീതിയേയും വിദ്യാഭ്യാസ സമത്വത്തേയും ഭരണഘടനയുടെ സാരത്തേയും പ്രതികൂലമായി ബാധിക്കുകയും ചെയ്യും

5-പ്രാഥമിക വിദ്യാഭ്യാസം മാതൃഭാഷയിൽ നിർമ്മിക്കുന്നത് ഒരു നല്ല നയമാണ്, പക്ഷേ ഇത് നടപ്പാക്കാൻ ശക്തമായ സോദ്ദേശ്യ പദ്ധതികളിലൂടെ മാത്രമേ നടപ്പാക്കാവൂ .

6 – പ്രൈമറി വിദ്യാഭ്യാസത്തിന് കുട്ടികളുടെ മെന്റർമാരേയും അമ്മമാരെയും പ്രത്യേകം പ്രത്യേകം പരിശീലിപ്പിക്കേണ്ടതുണ്ട്, അല്ലാത്തപക്ഷം ഇത് ഒരു മധ്യവർഗ പൊങ്ങച്ച പ്രതിഭാസമായി അത് മാറുകയും ചൂഷണത്തിനും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാണിജ്യവത്ക്കരണത്തിനും ഒരു വലിയ വിപണിയായി ആ രംഗം മാറും.

7-നൈപുണി വികസന പരിപാടി വളരെക്കാലമായി നാം കാത്തിരുന്ന വൈജ്ഞാനിക ആശയമാണ്, പക്ഷേ സ്വകാര്യ സ്ഥാപനങ്ങൾക്ക് നൽകിയാൽ അതും മോശമായി നടപ്പാക്കപ്പെടുകയാവും ഫലം.

8 – സർക്കാർ കലാലയങ്ങളുടെ എൻറോൾമെന്റ് അനുപാതം 26 % നിന്ന് 50 % ഉയർത്താൻ NEP വിഭാവനം ചെയ്തിട്ടുണ്ട്. ഇത് മഹത്തായ ലക്ഷ്യമാണ്. ഇത് നേടുന്നതിന് പൊതുചെലവ് വർദ്ധിപ്പിക്കണം. ജിഡിപിയുടെ എട്ട് ശതമാനം വിദ്യാഭ്യാസത്തിനായി മാത്രം ചെലവഴിക്കാൻ സർക്കാർ പദ്ധതിയിടണം.

9 -എട്ട് ഭാഷകളിൽ “ഇ- കണ്ടന്റ്” വികസിപ്പിക്കുമെങ്കിലും അതിൽ ഉറുദു ഉൾപ്പെടുന്നില്ലെന്നാണ് മനസ്സിലാവുന്നത്. പിന്നാക്ക സമുദായങ്ങളുടെ മൊത്തത്തിലുള്ള അവസ്ഥ മെച്ചപ്പെടുത്തുന്നതിനാണ് NEP ലക്ഷ്യമിടുന്നതെങ്കിൽ, ഉറുദുവിലും ഇ- കണ്ടന്റ് വികസിപ്പിക്കണം.

10. പ്രീ-പ്രൈമറി മുതൽ 18 വയസ്സ് വരെ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഉൾപ്പെടുത്തുമെന്നത് സ്വാഗതാർഹമാണ്.

11. വികേന്ദ്രീകരണത്തിന്റെ കാലത്ത് ദേശീയ വിദ്യാഭ്യാസം വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളെയെല്ലാം ഒരു കേന്ദ്ര യൂണിറ്റായി ലയിപ്പിക്കുന്നത് വളരെയധികം അപ്രായോഗികതക്കും നമ്മുടെ ഫെഡറൽ നയത്തിന് പ്രയാസകരവുമാകും

ഇപ്പോൾ തയ്യാറായിട്ടുള്ള NEP വിദ്യാഭ്യാസ വിദഗ്ധരെ കൊണ്ട് പുന: നിർണയം നടത്തിച്ച് അവരുടെ കണ്ടെത്തലുകളും വെളിപ്പെടുത്തലുകളും സർക്കാർ കണക്കിലെടുക്കണമെന്നും ജമാഅത്ത് ഇ ഇസ്ലാമി ഹിന്ദ് സർക്കാരിനോട് ആവശ്യപ്പെടുന്നു. എൻ‌ഇ‌പി 2020 ലെ ഉപരി സൂചിത പോരായ്മകളും ബലഹീനതകളും പരിഹരിച്ച് പാർലമെന്റിൽ പാസാക്കിയതിന് ആശങ്കകൾ പരിഹരിച്ചതിന് ശേഷം മാത്രം നടപ്പാക്കുകയാണ് വേണ്ടത്.

തയ്യാറാക്കിയത്- ഹഫീദ് നദ് വി

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker