Current Date

Search
Close this search box.
Search
Close this search box.

ഷിറീന്റെ കൊലപാതകം; അന്വേഷണത്തിനൊപ്പം യു.എസ് നില്‍ക്കണമെന്ന് ഇല്‍ഹാന്‍ ഉമര്‍

വാഷിങ്ടണ്‍: ഷിറീന്‍ അബൂ ആഖിലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിന്റെ തുടര്‍നടപടികള്‍ക്ക് യു.എസ് ഭരണകൂടത്തിന് കൂടുതല്‍ ചെയ്യാനാകുമെന്ന് യു.എസ് കോണ്‍ഗ്രസ് അംഗം ഇല്‍ഹാന്‍ ഉമര്‍. കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി അമേരിക്കന്‍ അന്വേഷണ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്ന് ഇല്‍ഹാന്‍ ഉമര്‍ ആവശ്യപ്പെട്ടു.

ഷിറീന്‍ അബൂ ആഖില, അമേരിക്കന്‍ പൗരയാണെന്ന് ഞങ്ങള്‍ക്ക് ജനത്തെ ഓര്‍മപ്പെടുത്തേണ്ടതുണ്ട്. വിദേശ നാട്ടില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകക്ക് വേണ്ടിയാണ് ഞങ്ങള്‍ സംസാരിക്കുന്നത്. അതിനാല്‍, യു.എസ് ഭരണകൂടം ഇടപെടുകയും, കൊലപാതകം നടത്തിയവരെ പിടികൂടാന്‍ അന്വേഷണത്തിന് ആവശ്യപ്പെടുകയും ചെയ്യേണ്ടത് പ്രധാനമാണ് -ഇല്‍ഹാന്‍ ഉമര്‍ പറഞ്ഞു.

ഷിറീന്‍ അബൂ ആഖിലയുടെ കൊലപാതകത്തില്‍ അന്വേഷണം നടത്തണമെന്ന് അറേബ്യന്‍, പാശ്ചാത്യന്‍ ഭരണകൂടങ്ങളും, മനുഷ്യാവകാശ സംഘടനകളും, ലോകമെമ്പാടുമുള്ള പാര്‍ലമെന്റ് അംഗങ്ങളും ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ബുധനാഴ്ച ജനീനില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ അതിക്രമം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഇസ്രായേല്‍ സൈന്യം ഷിറീന്‍ അബൂ ആഖിലയെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles