Current Date

Search
Close this search box.
Search
Close this search box.

ഹിജാബ് പ്രോത്സാഹന സംഘത്തിന് ഫേസ്ബുക്ക് അവാര്‍ഡ്

ദുബൈ: ഹിജാബ് ധരിക്കുന്നത് പ്രാത്സാഹിപ്പിക്കുന്ന ഗ്രൂപ്പിന് ഫേസ്ബുക്കിന്റെ ഫെലോഷിപ് അവാര്‍ഡ്. ആറായിരം അപേക്ഷകരില്‍ നിന്നാണ് ‘surviving hijab’ എന്ന സംഘടനക്ക് ഫേസ്ബുക്ക് അധികൃതര്‍ അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചത്. ഹിജാബ് ധരിക്കുന്നതും ശരീരം മറക്കുന്നതുമായ വസ്ത്രം ധരിക്കുന്ന സ്ത്രീകള്‍ക്ക് സോഷ്യല്‍ മീഡിയ വഴി പിന്തുണ അറിയിക്കാന്‍ വേണ്ടി രൂപീകരിച്ചതാണ് ‘surviving hijab’ എന്ന ഗ്രൂപ്പ്.

നൈക്കിന്റെ പ്രോ ഹിജാബ് ധരിച്ച് ആദ്യമായി അത്‌ലറ്റിക് മത്സരത്തില്‍ പങ്കെടുത്ത മനല്‍ റോസ്തം ആണ് ഗ്രൂപ്പ് ആരംഭിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇത്തരം കായിക താരങ്ങളും മറ്റു മേഖലകളിലുള്ളവരും ഈ ഗ്രൂപ്പില്‍ അംഗങ്ങളാണ്. ഇത്തരം ഗ്രൂപ്പുകള്‍ക്ക് സാമ്പത്തിക പിന്തുണയും പ്രോത്സാഹനവും നല്‍കുന്നതിനു വേണ്ടിയാണ് ഫേസ്്ബുക്ക് ഇത്തരത്തില്‍ അവാര്‍ഡ് നല്‍കുന്നത്.

 

Related Articles