Current Date

Search
Close this search box.
Search
Close this search box.

ഖത്തര്‍ ധനസഹായം; സ്വാഗതം ചെയ്ത് ഹമാസ്

ഗസ്സ സിറ്റി: ഗസ്സ മുനമ്പിലെ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് സഹായം നല്‍കുന്നത് പുനഃരാരംഭിക്കുന്ന കരാറിനെ സ്വാഗതം ചെയ്ത് ഹമാസ്. ഗസ്സയിലേക്ക് സഹായം നല്‍കുന്നത് പുനഃരാരംഭിക്കാന്‍ ഖത്തറുമായി കരാറിലെത്തിയതായി ഇസ്രായേല്‍ വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. മെയ് മാസത്തിലെ 11 ദിവസത്തെ യുദ്ധത്തിന് ശേഷം ഹമാസ് ഭരണം നടത്തുന്ന പ്രദേശങ്ങളിലെ അസ്വസ്ഥതകള്‍ ലഘൂകരിക്കുന്നത് ലക്ഷ്യംവെച്ചുള്ളതാണ് നടപടി.

ഖത്തര്‍ ധനസഹായം ലഭ്യമാക്കുന്നതിന് യു.എന്നുമായി കരാറിലെത്തിതിനെ സംബന്ധിച്ച ഖത്തറിലെ സഹോദരങ്ങളുടെ പ്രഖ്യാപനം ഗസ്സ മുനമ്പിന് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം ലഘൂകരിക്കുന്ന അഭിനന്ദനീയാര്‍ഹമായ ഖത്തര്‍ ശ്രമത്തിന്റെ ഭാഗമാണെന്ന് ഹമാസ് വക്താവ് ഹാസിം ഖാസിം പറഞ്ഞു.

കഴിഞ്ഞ വര്‍ഷങ്ങളിലായി ഗസ്സയിലെ ദരിദ്ര കുടുംബങ്ങള്‍ക്ക് നൂറ് മില്യണ്‍ ഡോളര്‍ ധനസഹായം ഖത്തര്‍ നല്‍കിയിട്ടുണ്ട്. 50 ശതമാനത്തോളം തൊഴിലില്ലായ്മ നിലനില്‍ക്കുന്ന ദരിദ്ര പ്രദേശങ്ങളുടെ സുസ്ഥിതിയുടെ അടിസ്ഥാന ഉറവിടമായി വര്‍ത്തിക്കുന്നത് സഹായങ്ങളാണ്. ഹമാസിന് യാതൊരു സമ്പത്തും ലഭ്യമാകരുതെന്ന് ലക്ഷ്യംവെച്ച് മെയ് മാസത്തിലെ യുദ്ധത്തെ തുടര്‍ന്ന് ഇസ്രായേല്‍ സഹായം നല്‍കുന്നത് തടഞ്ഞിരുന്നു.

Related Articles