Current Date

Search
Close this search box.
Search
Close this search box.

ഗുജറാത്ത് വംശഹത്യാ കേസ്; പൊലീസ് മര്‍ദിച്ചതായി ടീസ്റ്റ സെറ്റല്‍വാദ്

അഹമ്മദാബാദ്: ഗുജറാത്ത് ഭീകരവിരുദ്ധസേന (എ.ടി.എസ്) തന്നെ മര്‍ദ്ദിച്ചതായി മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെറ്റല്‍വാദ്. അഹമ്മദാബാദ് സിവില്‍ ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് എത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകായിയരുന്നു ടീസ്റ്റ സെറ്റല്‍വാദ്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ കൈയിലെ ചതവ് കാണിച്ചുകൊണ്ടാണ് പൊലീസിന്റെ ക്രൂരതയെ കുറിച്ച് അവര്‍ പറഞ്ഞത്.

ശനിയാഴ്ച വൈകീട്ടാണ് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെറ്റല്‍വാദിനെയും മുന്‍ ഗുജറാത്ത് ഡി.ജിപി ആര്‍.ബി ശ്രീകുമാറിനെയും ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ടീസ്റ്റയെ മുംബൈയിലെ വസതിയിലെത്തി ഗുജറാത്ത് ഭീകരവിരുദ്ധസേന കസ്റ്റഡിയിലെടുത്ത് സാന്താക്രൂസ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് അഹ്‌മദാബാദിലേക്ക് കൊണ്ടുപോയി. ശ്രീകുമാറനെ അഹ്ബദാബാദില്‍ നിന്ന് സംസ്ഥാന ക്രൈം ബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്.

എന്റെ കൈയില്‍ വലിയ ചതവുണ്ട്. ഇതാണ് എ.ടി.എസ് എന്നോട് ചെയ്തത്. അവര്‍ എനിക്ക് വൈദ്യസഹായം നല്‍കി. എന്നെ മജിസ്‌ട്രേറ്റ് കോടതിയിലേക്ക് കൊണ്ടുപോകുകയാണ് -ടീസ്റ്റ സെറ്റല്‍വാദ് പറഞ്ഞു.

ഗജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിനും ജസ്റ്റിസ് നാനാവതി കമീഷനും മുമ്പാകെ വ്യാജ വിവരങ്ങളടങ്ങിയ സത്യവാങ്മൂലങ്ങള്‍ സമര്‍പ്പിച്ച് അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമിച്ചതായി ആരോപിച്ച് ടീസ്റ്റക്കും ശ്രീകുമാറിനും മുന്‍ ഡി.ഐ.ജി സഞ്ജീവ് ഭട്ടിനുമെതിരെ സംസ്ഥാന ക്രൈം ബ്രാഞ്ച് ശനിയാഴ്ച കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. നിയമപ്രക്രിയയെ വഴിതെറ്റിക്കാന്‍ ശ്രമിച്ചതിന് വെള്ളിയാഴ്ച സുപ്രീംകോടതി ഇവരെ വിമര്‍ശിക്കുകയും നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles