Current Date

Search
Close this search box.
Search
Close this search box.

ഗ്രീക്ക്, തുര്‍ക്കി നേതാക്കള്‍ ഇസ്താംബൂളില്‍ കൂടിക്കാഴ്ച നടത്തി

അങ്കാറ: ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിത്‌സോതാക്കിസ് തുര്‍ക്കി സന്ദര്‍ശിച്ചു. ഇസ്താംബൂളില്‍ വെച്ച് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഊര്‍ജ-സമുദ്ര വിഷയങ്ങള്‍, ഈജിയന്‍ ദ്വീപുകളുടെ സ്ഥിതി, കുടിയേറ്റം എന്നിവയുമായി ബന്ധപ്പെട്ട് അയല്‍രാജ്യങ്ങളായ തുര്‍ക്കിക്കും ഗ്രീക്കിനുമിടയില്‍ ഭിന്നത നിലനില്‍ക്കുന്നതിനെടയാണ് ഗ്രീക്ക് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. എക്യുമെനിക്കല്‍ പാത്രിയാര്‍ക്കേറ്റ് ഓഫ് കോണ്‍സ്റ്റാന്റിനോപ്പിളിലെ ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ സര്‍വീസില്‍ പങ്കെടുത്ത് ഗ്രീക്ക് പ്രധാനമന്ത്രി ഞായറാഴ്ച തുര്‍ക്കി സന്ദര്‍ശനത്തിന് തുടക്കമിടുകയായിരുന്നു.

യുക്രെയ്‌നിലെ റഷ്യയുടെ അധിനിവേശത്തിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചും, ഉഭയകക്ഷി-അന്തര്‍ദേശീയ ബന്ധങ്ങളെ കുറിച്ചും ഇരുനേതാക്കളും ചര്‍ച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി തുര്‍ക്കി പ്രസിഡന്‍സി കമ്മ്യൂണിക്കേഷന്‍ ഡയറക്ടറേറ്റ് ഞായറാഴ്ച പറഞ്ഞു. സംഘര്‍ഷത്തിന് മധ്യസ്ഥത വഹിച്ച് പ്രാദേശിക ശക്തി എന്ന നിലയില്‍ യോഗ്യത തെളിയിക്കാന്‍ തുര്‍ക്കി ശ്രമിക്കുന്ന പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച നടക്കുന്നത്.

റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവും യുക്രെയ്ന്‍ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബയും തുര്‍ക്കി നഗരമായി അന്റാലിയയില്‍ വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തുന്നത്. എന്നാല്‍, വെടിനിര്‍ത്തല്‍ യാഥാര്‍ഥ്യമാകാതെ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles