Current Date

Search
Close this search box.
Search
Close this search box.

റാഷിദ് ഗനൂഷി ജയിലില്‍ നിരാഹാരം ആരംഭിച്ചു

തൂനിസ്: തുനീഷ്യയിലെ പ്രമുഖ പ്രതിപക്ഷ നേതാവും മുന്‍ സ്പീക്കറും അന്നഹ്ദ പാര്‍ട്ടിയുടെ പ്രസിഡന്റുമായ റാഷിദ് ഗനൂഷി ജയിലില്‍ മൂന്ന് ദിവസത്തെ നിരാഹാര സമരം ആരംഭിച്ചു. തന്റെ സഹതടവുകാരനും പ്രതിപക്ഷ സഖ്യമായ നാഷണല്‍ സാല്‍വേഷന്‍ ഫ്രണ്ട് നേതാവുമായ ജൗഹര്‍ ബിന്‍ മുബാറകിന് ഐക്യദാര്‍ഢ്യം അര്‍പ്പിച്ചാണ് വെള്ളിയാഴ്ച നിരാഹാരം ആരംഭിച്ചത്.

ഈ കഴിഞ്ഞ ഏപ്രില്‍ 17 നാണ് തുനീഷ്യന്‍ ജഡ്ജിയുടെ ഉത്തരവനുസരിച്ച് ഗനൂഷിയെ അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കല്‍, അക്രമത്തിന് പ്രേരിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ആരോപിച്ചായിരുന്നു അറസ്റ്റ്. കുറ്റം ഗനൂഷി നിഷേധിക്കുകയും കെട്ടിച്ചമച്ചതും രാഷ്ട്രീയ പ്രേരിതമാണെന്ന് പറയുകയും ചെയ്തിരുന്നു.

തുനീഷ്യന്‍ പ്രസിഡന്റ് ഖഈസ് സഈദിന്റെ കടുത്ത വിമര്‍ശകനായിരുന്നു അദ്ദേഹം. 2021 ജൂലൈയില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട് സര്‍ക്കാരിനെ പിരിച്ചുവിട്ടതിന് ശേഷം രാജ്യത്ത് സ്വേച്ഛാധിപത്യം വര്‍ദ്ധിപ്പിക്കുകയും അട്ടിമറി നടത്തുകയും ചെയ്തുവെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.
തുനീഷ്യയില്‍ സര്‍ക്കാറിന്റെ വിമര്‍ശകരും രാഷ്ട്രീയ എതിരാളികളുമായ ജഡ്ജിമാര്‍, രാഷ്ട്രീയക്കാര്‍, ആക്ടിവിസ്റ്റുകള്‍, ബിസിനസുകാര്‍ എന്നിവരുള്‍പ്പെടെ ഒരു ഡസനിലധികം പ്രതിപക്ഷ നേതാക്കളെ അറസ്റ്റിലായിട്ടുണ്ട്.

അന്നഹ്ദയുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ ഗനൂഷി കഴിഞ്ഞ ഏറെ കാലമായി ജുഡീഷ്യല്‍ ചോദ്യം ചെയ്യലിന് വിധേയനായിട്ടുണ്ട്. തുനീഷ്യയിലെ ഏകാധിപത്യ ഭരണം നടത്തിയ സൈനുല്‍ ആബിദീന്‍ ബിന്‍ അലിയെ 2011ല്‍ അധികാരത്തില്‍ നിന്ന് പുറത്താക്കിയതിന് ശേഷം തുനീഷ്യക്കാര്‍ക്ക് രാജ്യം വിട്ട് ഐഎസിലും (ഐഎസ്ഐഎസ്) മറ്റ് സായുധ ഗ്രൂപ്പുകളിലും ചേരാന്‍ സാമ്പത്തികമായി സഹായിച്ചുവെന്നതടക്കമുള്ള വ്യാജ ആരോപണങ്ങളാണ് ഗനൂഷിക്കും പാര്‍ട്ടിക്കുമെതിരെയുള്ളത്. ഗനൂഷിയും പാര്‍ട്ടിയും ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ ഡിസംബറില്‍ സമാനമായ ആരോപണങ്ങളുമായി ബന്ധപ്പെട്ട് അന്നഹ്ദയുടെ വൈസ് പ്രസിഡന്റും മുന്‍ പ്രധാനമന്ത്രിയുമായ അലി ലറായെദിനെയും കസ്റ്റഡിയിലെടുത്തിരുന്നു. 81കാരനായ അദ്ദേഹത്തെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്ത് വിട്ടയച്ചിരുന്നു.
നേരത്തെ ഗനൂഷിയെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് അറബ്-മുസ്ലിം ലോക നേതാക്കള്‍ രംഗത്തുവന്നിരുന്നു. അദ്ദേഹത്തെ തുനീഷ്യന്‍ അധികൃതര്‍ ജയിലിലടച്ചിച്ച് 100 ദിവസം പൂര്‍ത്തിയായ വേളയിലാണ് അറബ്, മുസ്ലീം ലോകത്തെമ്പാടുമുള്ള നൂറുകണക്കിന് പ്രമുഖര്‍ ഗനൂഷി അടക്കം തുനീഷ്യയിലെ മറ്റ് രാഷ്ട്രീയ തടവുകാരെയും മോചിപ്പിക്കണമെന്ന് സംയുക്ത കത്തിലൂടെ ആവശ്യപ്പെട്ടത്.

 

ആരാണ് റാഷിദ് ഗനൂഷി ?

 

റാശിദുൽ ഗന്നൂശി

Related Articles