Current Date

Search
Close this search box.
Search
Close this search box.

ഫ്രാന്‍സ്: ഹിജാബ് നിരോധിക്കുന്നതിന് സെനറ്റ് അംഗങ്ങള്‍ വോട്ട് ചെയ്തു

പാരിസ്: കായിക മത്സരങ്ങളില്‍ മുഖാവരണം നിരോധിക്കുന്നതിന് അനുകൂലമായി ഫ്രഞ്ച് സെനറ്റ് അംഗങ്ങള്‍ വോട്ട് ചെയ്തതില്‍ പ്രതിഷേധവുമായി വനിതാ മനുഷ്യാവകാശ പ്രവര്‍ത്തകര്‍. കായിക സംഘടനകള്‍ സംഘടിപ്പിക്കുന്ന മത്സരങ്ങളിലും പരിപാടികളിലും പങ്കെടുക്കുമ്പോള്‍ ‘മതപരമായ ചിഹ്നങ്ങള്‍ പ്രകടമായി ധരിക്കുന്നത്’ നിരോധിക്കണമെന്ന നിര്‍ദിഷ്ട നിയമനിര്‍മാണത്തിലാണ് ചൊവ്വാഴ്ച സെനറ്റ് അംഗങ്ങള്‍ ഭേദഗതി വരുത്തിയിരിക്കുന്നത്.

മുഖാവരണം ധരിക്കുന്നത് കായിക താരങ്ങളുടെ സുരക്ഷ അപകടത്തിലാക്കുമെന്നും, തുല്യത അനിവാര്യമാണെന്നും വാദിച്ച് കൊണ്ടാണ് പൊതുരംഗത്ത് മുസ്‌ലിം സ്ത്രീകള്‍ ധരിക്കാന്‍ തെരഞ്ഞെടുക്കുന്ന ഹിജാബില്‍ ഭേദഗതി വേണമെന്ന് വലതുപക്ഷ വിഭാഗമായ ലെസ് റിപ്പബ്ലിക്കന്‍സ് നിര്‍ദേശം മുന്നോട്ടുവെച്ചരിക്കുന്നത്. 160 സെനറ്റ് അംഗങ്ങള്‍ ഇതിനെ അംഗീകരിക്കുകയും 143 പേര്‍ തള്ളിക്കളയുകയും ചെയ്തു. ഫ്രഞ്ച് ഭരണകൂടം ഭേദഗതിക്കെതിരെ വോട്ടു ചെയ്തു.

18 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികള്‍ പൊതുരംഗത്ത് ഹിജാബ് ധരിക്കുന്നത് വലക്കികൊണ്ടുള്ള കഴിഞ്ഞ വര്‍ഷത്തെ വിവാദമായ ‘Separatism bill’ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles