Current Date

Search
Close this search box.
Search
Close this search box.

നാല് ഫലസ്തീനികള്‍ക്ക് ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയേറ്റു

വെസ്റ്റ് ബാങ്ക്: വടക്കന്‍ വെസ്റ്റ് ബാങ്കിലെ ജനീന്‍, നാബലുസ് നഗരങ്ങളില്‍ ഇസ്രായേല്‍ അധിനിവേശ സൈന്യവുമായുള്ള ഏറ്റുമുട്ടലിനിടെ നാല് ഫലസ്തീനികള്‍ക്ക് വെടിയേറ്റു. അധിനിവേശ ജറൂസലമിലും വെസ്റ്റ് ബാങ്കിലും സൈന്യം ഫലസ്തീനികളെ അറസ്റ്റ് ചെയ്യുന്നത് തുടരുകയാണ്. പ്രദേശങ്ങളില്‍ നിന്ന് പതിമൂന്ന് ഫലസ്തീനികളെ ഇസ്രായേല്‍ സൈന്യം അറസ്റ്റ് ചെയ്തതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. വെസ്റ്റ് ബാങ്കിലെ വിവിധ പ്രദേശങ്ങളില്‍ സംഘര്‍ഷമുണ്ടായി. ജനീനിലെ വിവിധ ക്യാമ്പുകളില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ അതിക്രമത്തെ തുടര്‍ന്നാണിത്. സൈനിക ബുള്‍ഡോസര്‍ ഉപയോഗിച്ച് പല ഗ്രാമങ്ങളിലും ഇസ്രായേല്‍ സൈന്യം അതിക്രമം നടത്തി.
????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/EwN6Ty3kPZe7ZSFRGTsaRU

Related Articles