Current Date

Search
Close this search box.
Search
Close this search box.

ബാലപീഢന കേസുകളില്‍ ക്ഷമ ചോദിച്ച് മുന്‍ മര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: മ്യൂണിച്ചിലെ ആര്‍ച്ച് ബിഷപ്പായരിക്കെ ലൈംഗികാതിക്രമ കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ പിഴവുകള്‍ സംഭവിച്ചതായി മുന്‍ മര്‍പാപ്പ ബെനഡക്ട്. എന്നാല്‍, അദ്ദേഹം നേരിട്ട് കുറ്റക്കാരനല്ലെന്ന് അഭിഭാഷകന്‍ വാദിച്ചു. 1945 മുതല്‍ 2019 വരെ അതിരൂപതയില്‍ നടന്ന പീഢനങ്ങളെ സംബന്ധിച്ച് ജര്‍മന്‍ അന്വേഷകര്‍ കഴിഞ്ഞ മാസം പുറത്തുവിട്ട റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ബെനഡിക്ട് മര്‍പാപ്പയുടെ കത്തും മൂന്ന് പേജുള്ള അനുബന്ധവും വത്തിക്കാന്‍ ചൊവ്വാഴ്ച പുറത്തിറക്കി.

1977നും 1982നും ഇടയില്‍ മ്യൂണിച്ച് ആര്‍ച്ച് ബിഷപ്പായിരിക്കെ ബാലപീഢനം ആരോപിക്കപ്പെട്ട നാല് ബിഷപ്പുമാരെ തടയുന്നതില്‍ ബെനഡിക്ട് പരാജയപ്പെട്ടതായി അന്വേഷണ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി.

എനിക്ക് കത്തോലിക്ക് ചര്‍ച്ചില്‍ വലിയ ഉത്തരവാദിത്തങ്ങളുണ്ടായിരുന്നു. എന്റെ ഉത്തരവ് കാലത്തിനിടയില്‍ വ്യത്യസ്ത സ്ഥലങ്ങളിലായി സംഭവിച്ച പീഢനങ്ങള്‍ക്കും പിഴവുകള്‍ക്കും എന്റെ വേദനയാണ് ഏറ്റവും വലുത് -ബെനഡിക്ട് പതിനാറമന്‍ പറഞ്ഞു. റിപ്പോര്‍ട്ടിനോടുള്ള അദ്ദേഹത്തിന്റെ ആദ്യ പ്രതികരണമാണിത്.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles