Current Date

Search
Close this search box.
Search
Close this search box.

ആറ് വര്‍ഷത്തിന് ശേഷം സന്‍ആ വിമാനത്താവളത്തില്‍നിന്ന് വിമാനം പറന്നു

സന്‍ആ: ആറ് വര്‍ഷത്തെ ഇടവേളക്ക് ശേഷം സന്‍ആ വിമാനത്താവളത്തില്‍ നിന്ന് ആദ്യ വാണിജ്യ വിമാനം ഇന്ന് (തിങ്കളാഴ്ച) പറന്നു. യമന്‍ എയര്‍ലൈന്‍സിന്റെ വിമാനം ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനിലേക്ക് പുറപ്പെട്ടതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഹൂതികളുടെ നിയന്ത്രണത്തിന് കീഴിലുള്ള സന്‍ആ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അമ്മാനിലേക്ക് വിമാനം പുറപ്പെടുമെന്ന് യമന്‍ എയര്‍ലൈന്‍സ് നേരത്തെ അറിയിച്ചിരുന്നു.

സന്‍ആ വിമാനത്താവളത്തിലേക്കും പുറത്തേക്കും വിമാന സര്‍വീസ് തുടങ്ങുകയാണെന്ന സന്തോഷവാര്‍ത്ത എല്ലാ യാത്രക്കാരെയും അറിയിക്കുന്നതായി യമന്‍ എയര്‍ലൈന്‍സ് ഫേസ്ബുക്കില്‍ കുറിച്ചു. സന്‍ആ വിമാനത്താവളത്തില്‍ നിന്ന് ജോര്‍ദാന്‍ വിമാനത്താവളത്തിലേക്കുള്ള ആദ്യ വാണിജ്യ വിമാന പട്ടിക പുനഃക്രമീകിരിച്ചതായി യമന്‍ വിദേശകാര്യ മന്ത്രി അഹ്‌മദ് ഇവദ് ബിന്‍ മുബാറക് പറഞ്ഞു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles