Current Date

Search
Close this search box.
Search
Close this search box.

ജുമുഅ സമയത്ത് പ്ലസ്ടു പരീക്ഷ ഷെഡ്യൂൾ ചെയ്ത നടപടി പിൻവലിക്കുക: മുസ്‌ലിം സംഘടനകൾ

കോഴിക്കോട്. ഹയർ സെക്കണ്ടറി ഇംപ്രൂവ്മെൻറ് പരീക്ഷ ഷഡ്യൂൾ ചെയ്തപ്പോൾ വെള്ളിയാഴ്ച പ്രാർത്ഥനാ സമയം നഷ്ടപ്പെടുന്ന രീതിയിലായ നടപടി ഉന്നത വിദ്യാഭ്യാസ വകുപ്പ് പിൻവലിക്കണമെന്ന് മുസ്‌ലിം സംഘടനകൾ. വെള്ളിയാഴ്ച പ്രാർത്ഥനാ സമയം നഷ്ടപ്പെടാത്ത രീതിയിൽ പരീക്ഷകളുടെ സമയം ക്രമീകരിക്കാവുന്നതാണ്.

എന്നാൽ ഇത്തരം വിഷയങ്ങളിൽ സർക്കാർ സ്വീകരിക്കുന്ന ലാഘവത്വം പ്രതിഷേധാർഹമാണ്. സെപ്റ്റംബർ 29 ന് നടക്കുന്ന ഹയർ സെക്കണ്ടറി ഇംപ്രൂവ്മെന്റ് ഷഡ്യൂളിലാണ് ഈ പ്രശ്നമുള്ളത്. ഈ നടപടി തിരുത്താനും ഇത്തരം വീഴ്ചകൾ ആവർത്തിക്കാതിരിക്കാനും സർക്കാർ ജാഗ്രത പാലിക്കണമെന്നും മുസ്‌ലിം സംഘടനാ നേതാക്കൾ പുറത്തിക്കിയ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

പ്രസ്താവനയിൽ ഒപ്പുവെച്ചവർ:

സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ
ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി (സമസ്ത)
പ്രാഫ എ.കെ അബ്ദുൽ ഹമീദ് (കേരള മുസ്ലിം ജമാഅത്ത്)
ഡോ. ഹുസൈൻ മടവൂർ (KNM)
സി.എ മൂസ മൗലവി (ദക്ഷിണ കേരള ജംഇയ്യതുൽ ഉലമാ )
ശിഹാബ് പൂക്കോട്ടൂർ (ജമാഅത്തെ ഇസ്‌ലാമി)
ടി.കെ അഷ്റഫ് (വിസ്ഡം)
ഹാഫിള് അബ്ദുശ്ശുക്കൂർ ഖാസിമി (പേഴ്സണൽ ലാ ബോർഡ്)
അബ്ദുല്ലത്വീഫ് കരുമ്പിലാക്കൽ (മർകസുദഅവാ)
ഇ.പി അഷ്റഫ് ബാഖവി (സംസ്ഥാന ജംഇയ്യതുൽ ഉലമാ)
എഞ്ചിനീയർ മുഹമ്മദ് കോയ (MSS)

Related Articles