Current Date

Search
Close this search box.
Search
Close this search box.

അറബ് ലോകത്തിന് സുസ്ഥിരത ആവശ്യമാണ്: സല്‍മാന്‍ രാജാവിനോട് ഉര്‍ദുഗാന്‍

അങ്കാറ: മുസ്‌ലിം ലോകത്തിന്റെ അപകടകരമായ വെല്ലുവിളികളെക്കുറിച്ച് സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസിന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ മുന്നറിയിപ്പ്. സൗദിയുടെ ദേശീയ ദിനത്തില്‍ ആശംസ അറിയിക്കുന്നതിനിടെയാണ് ഉര്‍ദുഗാന്‍ അറബ് ലോകത്തിന്റെ നിലവിലെ സാഹചര്യത്തില്‍ ആശങ്ക രേഖപ്പെടുത്തിയത്.

ഇസ്‌ലാമിക ലോകം മുമ്പെങ്ങുമില്ലാത്ത വിധം ഗുരുതരമായ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. സമാധാനവും സുസ്ഥിരതയും അറബ് ലോകം തേടുന്നുണ്ട്. അറബ് രാജ്യങ്ങള്‍ക്കിടയില്‍ പൊതുവായ ലക്ഷ്യം മുന്‍നിര്‍ത്തി ഐക്യവും സൗഹാര്‍ദവും നിലനിര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ വര്‍ഷങ്ങളില്‍ അറബ് ലോകത്ത് സംഘര്‍ഷങ്ങള്‍ കൂടുതലായി വ്യാപിച്ചിട്ടുണ്ട്. പ്രത്യേകിച്ചും യെമന്‍,ലിബിയ,സിറിയ എന്നിവിടങ്ങളില്‍. ഇതു മൂലം അറബ് ലോക രാജ്യങ്ങള്‍ക്കിടയിലെ പരസ്പര ബന്ധം വഷളാവാനും കാരണമായി.

 

Related Articles