തൂനിസ്: തുനീഷ്യന്‍ ജനതയുടെ താല്‍പര്യത്തിനേറ്റ പ്രഹരമാണ് പാര്‍ലമെന്റ് പിരിച്ചുവിട്ടതെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. ഉത്തരാഫ്രിക്കന്‍ രാഷ്ട്രമായ തുനീഷ്യയുടെ നാളിതുവരെയുള്ള രാഷ്ട്രീയ പ്രതിസന്ധിയെ സംബന്ധിച്ച് തുര്‍ക്കിയുടെ ശക്തമായ വിമര്‍ശനമാണിത്.
തുനീഷ്യന്‍ പ്രസിഡന്റ് ഖൈസ് സഈദ് കഴിഞ്ഞ ബുധനാഴ്ചയാണ് പാര്‍ലമെന്റ് പിരിച്ചുവിട്ടത്. പ്രസിഡന്റിന്റെ ‘പ്രത്യേക നപടപടികള്‍’ക്കെതിരെ ഓണ്‍ലൈന്‍ സമ്മേളനം നടത്തി വോട്ട് രേഖപ്പെടുത്തിയ എം.പിമാരെ പ്രോസിക്യൂട്ട് ചെയ്യുമെന്ന് ഖൈസ് സഈദിന്റെ വ്യക്തമാക്കി.
കഴിഞ്ഞ ജൂലൈയില്‍, പ്രസിഡന്റ് ഖൈസ് സഈദ് പാര്‍ലമെന്റ് പിരിച്ചുവിടുകയും 2014ലെ ഭരണഘടനയുടെ ഭൂരിഭാഗം ഒഴിവാക്കുകയും ഉത്തരവിലൂടെ അധികാരത്തിലേക്ക് നീങ്ങുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നുള്ള ഓണ്‍ലൈന്‍ സമ്മേളനം ഖൈസ് സഈദിനെതിരയുള്ള പാര്‍ലമെന്റിന്റെ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
പാര്‍ലമെന്റ് പിരിച്ചുവിട്ടതും, പ്രസിഡന്റിനെതിരെ ഓണ്‍ലൈന്‍ സമ്മേളനത്തില്‍ പങ്കെടുത്ത എം.പിമാരെ പ്രോസിക്യൂട്ട് ചെയ്യുമെന്ന റിപ്പോര്‍ട്ടും ദുഃഖമുണ്ടാക്കുന്നതാണെന്ന് ഉര്‍ദുഗാന്‍ തിങ്കളാഴ്ച പ്രസ്താവനയില്‍ വ്യക്തമാക്കി.
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj