Current Date

Search
Close this search box.
Search
Close this search box.

കുര്‍ദുകള്‍ പിന്‍വാങ്ങിയാല്‍ സൈനിക നടപടി അവസാനപ്പിക്കും- ഉര്‍ദുഗാന്‍

അങ്കാറ: തുര്‍ക്കിയുടെ സിറിയന്‍ വടക്കുകിവഴക്കന്‍ അതിര്‍ത്തിയിലേക്കുളള സൈനിക നടപടി കുര്‍ദുകള്‍ മേഖലയില്‍ നിന്ന് പിന്‍വാങ്ങിയാല്‍ അവസാനിപ്പിക്കുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ വ്യക്തമാക്കി. യു.എസ് മുതിര്‍ന്ന നേതൃത്വങ്ങളുമായുളള കൂടികാഴ്ച നടക്കുന്നതിനു മുമ്പായി തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ മേഖലിയല്‍ യുദ്ധം അവസാനിപ്പിക്കണമെന്ന അന്താരാഷ്ട്ര തലത്തില്‍ നിന്നുളള ആഹ്വാനത്തെ തള്ളികളഞ്ഞു. ഒരു വൈദേശിക ശക്തിക്കും യുദ്ധം അവസാനിപ്പിക്കാന്‍ കഴിയില്ലെന്ന് ഉര്‍ദുഗാന്‍ തന്റെ പാര്‍ട്ടി പ്രതിനിധികളോട് ബുധനാഴ്ച വ്യക്തമാക്കുകയും ചെയ്തു. സൈനിക നടപടി തുടങ്ങിയിട്ട് ഇന്നേക്ക് എട്ട് ദിവസമാകുന്നു.

‘അവര്‍ പിന്‍വാങ്ങുകയാണെങ്കില്‍ യുദ്ധം രാത്രി തന്നെ അവസാനിപ്പിക്കുന്നതാണ്’- ഉര്‍ദുഗാന്‍ പറഞ്ഞു. കുര്‍ദുകള്‍ നയിക്കുന്ന സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സ് വിഭാഗത്തിനെതിരായാണ് (എസ്.ഡി.എഫ്) തുര്‍ക്കി യുദ്ധവുമായി മുന്നോട്ടുപോകുന്നത്. ഈ വിഭാഗത്തെ തീവ്രവാദ സംഘടനയായിട്ടാണ് തുര്‍ക്കി കാണുന്നത്.

Related Articles