Current Date

Search
Close this search box.
Search
Close this search box.

ഉര്‍ദുഗാന് കത്തെഴുതി ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍

പാരിസ്: രാജ്യങ്ങള്‍ക്കിടയിലെ ബന്ധം ഊഷ്മളമാക്കാന്‍ ചര്‍ച്ച പുനഃരാംരഭിക്കുന്നതിന് തുര്‍ക്കിയും ഫ്രാന്‍സും ധാരണയിലെത്തി. ഇരു രാഷ്ട്രങ്ങളുടെയും പ്രസിഡന്റുമാര്‍ കൈമാറിയ കത്തിലാണ് നയതന്ത്രബന്ധം മികച്ചതാക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമുണ്ടായിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഫ്രാന്‍സില്‍ നടന്ന വിവിധ ആക്രമണങ്ങളില്‍ അനുശോചനം അറിയിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ എഴുതിയ പുതുവര്‍ഷ സന്ദേശത്തിലാണ് ഇക്കാര്യം അറിയിച്ചതെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി മേവ്‌ലറ്റ് കാവ്‌സൊഗ്ലവിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

‘ബഹുമാന്യനായ ത്വയ്യിബ്’ എന്ന് അഭിനന്ദിച്ചും, ചര്‍ച്ചക്ക് തയാറാണെന്ന് അറിയിച്ചും മാക്രോണ്‍ കഴിഞ്ഞയാഴ്ച മറുപടിയെഴുതിയതായി കാവ്‌സൊഗ്ലു പറഞ്ഞു. കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കാതെ ഇരു രാഷ്ട്രങ്ങളുടെയും കത്തിടപാട് ഫ്രഞ്ച് പ്രസിഡന്‍സി സ്ഥിരീകരിച്ചതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

Related Articles