Current Date

Search
Close this search box.
Search
Close this search box.

പാലത്തിന് മുകളില്‍നിന്ന് ആത്മഹത്യക്ക് ശ്രമിച്ചയാളെ അനുനയിപ്പിച്ച് തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍

അങ്കാറ: ഇസ്താംബൂളിലെ ’15 July Martyrs Bridge’ (ബോസ്ഫറസ്) പാലത്തില്‍ നിന്ന് ആത്മഹത്യക്ക് ശ്രമിച്ചയാളെ അനുനയിപ്പിച്ച് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. വെള്ളിയാഴ്ച പ്രസിഡന്റ് ഉര്‍ദുഗാന്റെ വാഹനം പാലത്തിന് മുകളിലൂടെ കടന്നുപോകുമ്പോള്‍ ആത്മഹത്യക്ക് ശ്രമിക്കുന്നയാളെ കാണുകയും ഇറങ്ങിച്ചെന്ന് അയാളോട് സംസാരിക്കുകയും അയാളെ അനുനയിപ്പിക്കുകയും ചെയ്തു -അനദൊലു വാര്‍ത്താ ഏജന്‍സിയെ ഉദ്ധരിച്ച് അല്‍ജസീറ ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഉര്‍ദുഗാന്റെയും ആത്മഹത്യക്ക് ശ്രമിച്ചയാളുടെയും ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടെങ്കിലും, അയാള്‍ ആരാണെന്നും ആത്മഹത്യചെയ്യാനുള്ള കാരണമെന്താണെന്നും വ്യക്തമല്ല.

ഇസ്താംബൂളിലെ പെന്ഡിക് ജില്ലയിലെ കപ്പല്‍ നിര്‍മാണകേന്ദ്രത്തില്‍ പാക്കിസ്ഥാന് വേണ്ടി തുര്‍ക്കി നിര്‍മിച്ച യുദ്ധക്കപ്പല്‍ ഇറക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനുള്ള യാത്രക്കിടെയാണ് സംഭവം. മുമ്പ് ‘ബോസ്ഫറസ്’ എന്നറിയിപ്പെട്ടിരുന്ന ’15 July Martyrs Bridge’ ഇസ്താംബൂളിനെ ഏഷ്യയുമായും യൂറോപുമായും ബന്ധിപ്പിക്കുന്ന ആദ്യത്തേതും നീളംകൂടിയതുമായ പാലമാണ്.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles