Current Date

Search
Close this search box.
Search
Close this search box.

എത്യോപ്യയിലെ ടിഗ്രേ സംഘര്‍ഷം; സമാധാന പ്രമേയത്തെ പിന്തുണച്ച് ഉര്‍ദുഗാന്‍

ആഡിസ് അബാബ: പതിനായിരക്കണക്കിന് ആളുകളെ കുടിയൊഴിപ്പിക്കുകയും, മില്യണ്‍കണക്കിന് പേരെ ദാരിദ്രത്തിലാഴ്ത്തുകയും ചെയ്ത എത്യോപ്യയുടെ ടിഗ്രേ സംഘര്‍ഷ സമാധാന പ്രമേയത്തെ പിന്തുണയ്ക്കുന്നതായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. എത്യോപ്യയും സുഡാനും തമ്മിലെ അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിന് മധ്യസ്ഥത വഹിക്കാനും തുര്‍ക്കി താല്‍പര്യപ്പെടുന്നുവെന്ന് ഉര്‍ദുഗാന്‍ പറഞ്ഞു.

യുദ്ധം നിലനില്‍ക്കുന്ന രാജ്യത്തിന്റെ സമാധാനവും ഉദ്ഗ്രഥനവും ഞങ്ങള്‍ക്ക് പ്രധാനമാണെന്ന് ബുധനാഴ്ച തുര്‍ക്കി സന്ദര്‍ശിച്ച എത്യോപ്യന്‍ പ്രധാനമന്ത്രി എബി അഹ്‌മദിനോട് ഉര്‍ദുഗാന്‍ പറഞ്ഞു. സാഹചര്യം മോശമാവുകയാണെങ്കില്‍ മുഴുവന്‍ പ്രാദേശിക രാഷ്ട്രങ്ങളെയും അത് ബാധിക്കുന്നതാണെന്ന് എബിയുമായുള്ള സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ ഉര്‍ദുഗാന്‍ വ്യക്തമാക്കി.

മേഖലയില്‍ അധികാരം കൈയാളുന്ന ടിേ്രഗ പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ടിനെ അട്ടിമറിക്കാന്‍ പ്രധാനമന്ത്രി എബി സൈന്യത്തെ നിയോഗിച്ച കഴിഞ്ഞ നവംബര്‍ മുതല്‍ ഉത്തര എത്യോപ്യയില്‍ യുദ്ധ സഹാചര്യം നിലനില്‍ക്കുകയാണ്. പതിനായിരക്കണക്കിന് എത്യോപ്യക്കാര്‍ സുഡാനില്‍ അഭയം തേടി.

യുദ്ധം നാല് ലക്ഷം പേരെ പട്ടിണിയിലേക്ക് തള്ളിവിട്ടതായി യു.എന്‍ വ്യക്തമാക്കുന്നു. അടുത്ത 12 മാസത്തില്‍ ജീവന് ഭീഷണിയാകുന്ന പോഷകാഹാര കുറവ് ടിഗ്രേയിലെ ഒരു ലക്ഷത്തിലധികം കുട്ടികളെ ബാധിക്കുമെന്ന് യു.എന്‍ ജൂലൈയില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Related Articles