Current Date

Search
Close this search box.
Search
Close this search box.

ഈജിപ്ത്: സൈന്യത്തോട് സജ്ജമാകാന്‍ ആവശ്യപ്പെട്ട് അബ്ദുല്‍ ഫത്താഹ് അല്‍സീസി

കൈറോ: ദേശീയ സുരക്ഷയെ മുന്‍നിര്‍ത്തി രാജ്യത്തനകത്തും പുറത്തും സൈന്യത്തോട് സജ്ജമാകാന്‍ ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസി ആവശ്യപ്പെട്ടു. അയല്‍രാജ്യമായ ലിബിയയില്‍ തുര്‍ക്കിയുടെ ഇടപെടല്‍ ശക്തമായ സാഹചര്യത്തലാണ് പ്രസിഡന്റ് അല്‍സീസി സൈന്യത്തിന് കല്‍പന പുറപ്പെടുവിച്ചിരിക്കുന്നത്. ലിബിയന്‍ സൈനിക തലവന്‍ ഖലീഫ ഹഫ്തറിന്റെ കിഴക്ക് മേഖലയെ കേന്ദ്രീകരിച്ചുള്ള ലിബിയന്‍ നാഷനല്‍ ആര്‍മിക്കും (എല്‍.എന്‍.എ), അന്താരാഷ്ട്ര അംഗീഗൃത ഗവണ്‍മെന്റായ ട്രിപളിയിലെ ദേശീയ ഐക്യ സര്‍ക്കാറിനോട് (ജി.എന്‍.എ) ആഭിമുഖ്യമുള്ള സൈന്യത്തനുമിടിയിലെ നിലവിലെ സൈനിക നിര മറികടക്കരുതെന്നും അദ്ദേഹം സൈന്യത്തിന് മുന്നറിയിപ്പ് നല്‍കി.

തലസ്ഥാനമായ ട്രിപളിയില്‍ പതിനാല് മാസത്തോളമായി അതിക്രമങ്ങള്‍ അഴിച്ചുവിട്ടിരുന്ന എല്‍.എന്‍.എയെ തുരത്താന്‍ തുര്‍ക്കി പിന്തുണയുള്ള ജി.എന്‍.എക്ക് കഴിഞ്ഞിരിന്നു. റഷ്യ, ഈജിപ്ത്, യു.എ.ഇ തുടങ്ങിയ രാഷ്ട്രങ്ങളാണ് എല്‍.എന്‍.എയെ പിന്തുണക്കുന്നത്.

Related Articles