Current Date

Search
Close this search box.
Search
Close this search box.

വിദ്യാര്‍ഥിനിയുടെ കുഞ്ഞിനെ പരീക്ഷ കഴിയുംവരെ കയ്യിലെടുത്ത അധ്യാപകനാണ് താരം

കൈറോ: വിദ്യാര്‍ഥിനിയുടെ കുഞ്ഞിനെ പരീക്ഷ കഴിയുംവരെ കയ്യിലെടുത്ത ഈജിപ്ഷ്യന്‍ സര്‍വകലാശാലാ പ്രൊഫസര്‍ അലി അല്‍ ഇദ്‌രീസിന്റെ ചിത്രം ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങള്‍. ‘പരീക്ഷ ഹാളില്‍ എന്റെടുത്ത് വിദ്യാര്‍ഥിനിയുടെ കുഞ്ഞുണ്ട്’ എന്ന കുറിപ്പോടെ അലി അല്‍ ഇദ്‌രീസ് ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രമാണ് സമൂഹ മാധ്യമ ഉപയോക്താക്കള്‍ ഏറ്റെടുത്തിരിക്കുന്നത്. കൈറോയുടെ പടിഞ്ഞാറുള്ള ഒക്ടോബര്‍ 6 പട്ടണത്തിലെ അക്കാദമി ഓഫ് കള്‍ച്ചര്‍ ആന്‍ഡ് സയന്‍സിലെ പ്രൊഫസറാണ് അലി അല്‍ ഇദ്‌രീസ്.

പരീക്ഷാ ഹാളില്‍ കുഞ്ഞ് ബതൂലിനൊപ്പം പരീക്ഷയെഴുതുന്ന നാലാം വര്‍ഷ വിദ്യാര്‍ഥിനിയില്‍ നിന്ന് ഫ്രൊഫസര്‍ അലി അല്‍ ഇദ്‌രീസ് യാതൊരു മടിയുമില്ലാതെ കുഞ്ഞിനെ കയ്യിലെടുക്കുകയായിരുന്നു -അല്‍ജസീറ ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

പരീക്ഷാ ഹാളിന് പുറത്ത് കുഞ്ഞിനെ നോക്കുന്നതിന് ഉമ്മ സഹായിയെ കൊണ്ടുവരാറുണ്ടായിരുന്നു. എന്നാലിന്ന് ചില കാരണങ്ങളാല്‍ സഹായി ക്കുന്ന സ്ത്രീക്ക് വരാന്‍ കഴിഞ്ഞില്ല. ഉമ്മക്ക് കുഞ്ഞിനെ നോക്കാന്‍ കഴിയുമായിരുന്നില്ല. പരീക്ഷ കഴിയുംവരെ കുഞ്ഞിനെ എടുക്കാന്‍ എനിക്കൊരു പ്രയാസവുമുണ്ടായിരുന്നില്ല -പ്രൊഫസര്‍ പറഞ്ഞു.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles