Current Date

Search
Close this search box.
Search
Close this search box.

ഈജിപ്ത്: ‘ഭരണകൂട വേട്ട’ ആരോപിച്ച് മനുഷ്യാവകാശ സംഘടന അടച്ചുപൂട്ടി

കൈറോ: ‘ഭരണകൂട വേട്ട’ ആരോപിച്ച് രാജ്യത്തെ അവസാനത്തെ സ്വതന്ത്ര മനുഷ്യാവകാശ സംഘടനകളിലൊന്നായ എ.എന്‍.എച്ച്.ആര്‍.ഐ (Arabic Network for Human Rights Information) അടച്ചുപൂട്ടി ഈജിപ്ത് ഭരണകൂടം. വര്‍ഷങ്ങളായി പ്രതിസ്വരങ്ങള്‍ക്കെതിരെ ഭരണകൂടം വ്യാപകമായ അടിച്ചമര്‍ത്തലാണ് നടത്തുന്നത്. രാജ്യത്തെ സിവില്‍ സമൂഹങ്ങളെ പീഡിപ്പിക്കുകയും, ആയിരങ്ങളെ ജയിലിലടക്കുകയും ചെയ്ത വിവിധ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

2004ല്‍ ഈജിപ്തിലെ ഒരു സംഘം അഭിഭാഷകരും ആക്ടിവിസ്റ്റുകളും ചേര്‍ന്നാണ് എ.എന്‍.എച്ച്.ആര്‍.ഐ രൂപീകരിക്കുന്നത്. ഈജിപ്തിലെ പൗരന്മാര്‍, മാധ്യമപ്രവര്‍ത്തകര്‍, രാഷ്ട്രീയ തടവുകാര്‍ എന്നിവര്‍ക്കെതിരെ നടക്കുന്ന പീഡനങ്ങള്‍ ഈ മനുഷ്യാവകാശ സംഘടന റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഭരണകൂടം മനുഷ്യാവകാശ പ്രവര്‍ത്തകരെ ലക്ഷ്യംവെക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നടപടി കൈകൊണ്ടിരിക്കുന്നത്.

എ.എന്‍.എച്ച്.ആര്‍.ഐയുടെ പല പ്രവര്‍ത്തനങ്ങളും നിയമവിരുദ്ധമായി കാണുന്ന നിയമം സംഘടന അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്ന് എക്‌സിക്യൂട്ടീവ് ഡിറക്ടര്‍ ജമാല്‍ ഈദ് തിങ്കളാഴ്ച പ്രസ്താവനയിലൂടെ അറിയിച്ചു.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles