Current Date

Search
Close this search box.
Search
Close this search box.

മതം വെറുപ്പല്ല, സാഹോദര്യമാണ് എന്ന തലക്കെട്ടിൽ ടേബിൾ ടോക്ക് സംഘടിപ്പിച്ചു

പാലക്കാട് : മതം വെറുപ്പല്ല, സാഹോദര്യമാണ് എന്ന തലക്കെട്ടിൽ ഡയലോഗ് സെന്റർ പാലക്കാട് ചാപ്റ്റർ ഫൈൻ സെന്ററിൽ സംഘടിപ്പിച്ച ടേബിൾ ടോക്കിൽ ശൈഖ് മുഹമ്മദ് കാരക്കുന്ന് ഉദ്ഘാടനം ചെയ്തു.’അധികാര താല്പര്യങ്ങൾക്ക് വേണ്ടി വിദ്വേഷവും വെറുപ്പും സൃഷ്ടിച്ച് മത വിശ്വാസികളെ തമ്മിൽ അകറ്റാനുള്ള ശ്രമങ്ങളെ ഒറ്റക്കെട്ടായി പരാജയപ്പെടുത്തണം. ഇന്ന് മത ചിഹ്നങ്ങളെ ദുരുപയോഗപ്പെടുത്തുകയാണെന്നും അടിസ്ഥാനപരമായി മതം മനുഷ്യനന്മയാണെന്നും പരസ്പരം അറിയുമ്പോഴാണ് യഥാർത്ഥ്യത്തിലേക്കെത്തുകയെന്നും അദ്ദേഹം പറഞ്ഞു.

ഡയലോഗ് സെന്റർ ജില്ലാ രക്ഷാധികാരി ബഷീർ ഹസൻ അധ്യക്ഷത വഹിച്ചു. പ്രഫ.തുളസി ടീച്ചർ, അഡ്വ.മാത്യു തോമസ്, റിട്ട. ഡി. വൈ.എസ്.പി മുഹമ്മദ് കാസിം, വിജയ രാഘവൻ, റിട്ട.എസ്.പി സുരേന്ദ്രൻ, ഇ. ടി. മുരളീധരൻ, അഡ്വ. ഉണ്ണികൃഷ്ണൻ, അഡ്വ. സുധീർ, ഡോ. രഘുനാഥ് പാറക്കൽ, മത്തായി മാസ്റ്റർ, എൻജിനിയർ ഫാറൂഖ്, പ്രേംദാസ് , സിദ്ധീഖ് തുടങ്ങി വിവിധ സാമൂഹിക സാംസ്കാരിക രംഗങ്ങളിലുളള പ്രമുഖർ സംസാരിച്ചു. കൺവീനർ പി.എച്. മുഹമ്മദ് സ്വാഗതവും, സെക്രട്ടറി നൗഷാദ്‌ മുഹിയുദ്ധീൻ നന്ദിയും പറഞ്ഞു.

Related Articles