Current Date

Search
Close this search box.
Search
Close this search box.

വിശുദ്ധ ഖുര്‍ആന്‍ അവഹേളനം; മാപ്പ് പറഞ്ഞ് കോള്‍ ഓഫ് ഡ്യൂട്ടി

വിശുദ്ധ ഖുര്‍ആനോട് അനാദരവ് കാണിച്ചെന്ന ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തില്‍ ജനപ്രിയ വിഡിയോ ഗെയിമായ കോള്‍ ഓഫ് ഡ്യൂട്ടി മാപ്പ് ചോദിച്ചു. വിഡിയോ ഗെയിമിന്റെ ഒരു സീനില്‍ കീറിയ ഖുര്‍ആന്‍ പേജുകള്‍ നിലത്ത് ചിതറിക്കിടക്കുയും, മറ്റ് ചില ഭാഗങ്ങളില്‍ രക്തമുള്ള പ്രതലത്തില്‍ പാറികിടക്കുന്നതായും കാണപ്പെടുന്ന ഭാഗങ്ങള്‍ക്കെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്നാണ് കോള്‍ ഓഫ് ഡ്യൂട്ടി മാപ്പ് ചോദിച്ചിരിക്കുന്നത്. പ്രവാചകന്‍ മുഹമ്മദിന് അവതരിച്ച വിശുദ്ധ വേദമായും, പരിശുദ്ധ ദൈവിക വചനവുമായാണ് മുസ്‌ലിംകള്‍ ഖുര്‍ആനെ കാണുന്നത്.

#No_Call_of_Duty എന്ന ഹാഷ്ടാഗോടെ സമൂഹ മാധ്യമങ്ങളില്‍ കോള്‍ ഓഫ് ഡ്യൂട്ടി വിഡയോ ഗെയിം ബഹിഷ്‌കരിക്കണമെന്ന് അറബിയിലും ഇംഗ്ലീഷിലുമായി പ്രചരിച്ചിരുന്നു. ഇത്തരത്തിലുള്ള രംഗങ്ങള്‍ ഇസ്‌ലാമോഫോബിക് ആണെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ശേഷം, വിഡിയോ ഗെയിമില്‍ നിന്ന് അത്തരം ഭാഗങ്ങള്‍ നീക്കം ചെയ്തതായും, ക്ഷമ ചോദിക്കുന്നതായും കോള്‍ ഓഫ് ഡ്യൂട്ടി മിഡില്‍ ഈസ്റ്റ് വ്യാഴാഴ്ച ട്വിറ്ററില്‍ അറിയിക്കുകയായിരുന്നു. മിഡില്‍ ഈസ്റ്റ് ഐ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/KcaSUOBtFi97cUjnUYXV

Related Articles