Current Date

Search
Close this search box.
Search
Close this search box.

ഖുബ്ബത്തുസഖ്‌റ പൊളിക്കുമെന്ന് തീവ്രവലതുപക്ഷ ജൂത സംഘടന

ജറൂസലം: മസ്ജിദുല്‍ അഖ്‌സ ആക്രമിക്കാനും ഖുബ്ബത്തുസഖ്‌റ (Dome of the rock) പൊളിക്കാനുമായി ഇസ്രായേല്‍ കുടിയേറ്റക്കാരെ അണിനിരത്താനുള്ള തീവ്ര വലതുപക്ഷ ജൂത സംഘടനയായ ലെഹാവയുടെ ആഹ്വാനത്തെ അപലപിച്ച് ഫലസ്തീന്‍. അല്‍ അഖ്‌സ പരിസരത്ത് ഹൈക്കല്‍ നിര്‍മാണത്തിന് വഴിയൊരുക്കുന്നതിന് മെയ് 29ന് ഞായറാഴ്ച ഖുബ്ബത്തുസഖ്‌റ പൊളിക്കാന്‍ ലെഹാവയുടെ പ്രസിഡന്റ് ബെന്‍സി ഗോപ്സ്റ്റീന്റെ ആഹ്വാനത്തെ ഫലസ്തീന്‍ വിദേശകാര്യ മന്ത്രാലയം അപലപിച്ചു.

യു.എന്‍ സുരക്ഷാ സമിതിയോട് അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഫലസ്തീന്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഹീബ്രു കലണ്ടര്‍ പ്രകാരം ജറൂസലമിന്റെ കിഴക്കന്‍ ഭാഗത്തെ കുടിയേറ്റക്കാരുടെ അധിനിവേശ ആഘോഷത്തിന്റെ ഭാഗമായി മെയ് 29ന് ഞായറാഴ്ച അല്‍ അഖ്‌സ ആക്രമിക്കാന്‍ കുടിയേറ്റക്കാര്‍ ഒത്തുചേരണമെന്ന ഗോപ്സ്റ്റീന്റെ ആഹ്വാനത്തെനിതെരെ ഹമാസും രംഗത്തെത്തി. ഫലസ്തീന്‍ ജനതയോട് മസ്ജിദുല്‍ അഖ്‌സയിലെത്താനും അപകടകരമായ ജൂതവത്കരണ പദ്ധതികളെയും അധിനിവേശത്തെയും നേരിടാനും ഹമാസ് ആവശ്യപ്പെട്ടു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/K0iYr4YpLSq7NIQXTF44rW

Related Articles