Current Date

Search
Close this search box.
Search
Close this search box.

ജൂതവിരുദ്ധത: ബ്രിട്ടനില്‍ വിദ്യാര്‍ഥി യൂണയിന്റെ ആദ്യ അറബ് മുസ്‌ലിം പ്രസിഡന്റിനെ പുറത്താക്കി

ലണ്ടന്‍: ബ്രിട്ടനിലെ ദേശീയ വിദ്യാര്‍ഥി യൂണയിന്റെ ആദ്യ അറബ് മുസ്‌ലിം (National Union of Students) പ്രസിഡന്റ് ഷൈമാ ദലാലിയെ പുറത്താക്കി. ജൂതവിരുദ്ധത ആരോപിച്ചാണ് തുനീഷ്യന്‍ വംശജയായ മുസ്‌ലിം യുവതി ഷൈമാ ദലാലിയെ പുറത്താക്കിയതെന്ന് ബ്രിട്ടീഷ് മാധ്യമങ്ങളെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഈയൊരു നടപടി അസ്വീകാര്യമാണെന്ന് ഷൈമാ ദലാലി പറഞ്ഞു.

തന്റെ ട്വീറ്റുകള്‍ക്ക് മാപ്പ് ചോദിക്കുന്നതായും അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും ഷൈമാ ദലാലി നേരത്തെ അറിയിച്ചിരുന്നു. 2022 മാര്‍ച്ചിലാണ് വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ഷൈമാ ദലാലി തെരഞ്ഞെടുക്കപ്പെടുന്നത്.

കറുത്ത നിറമുള്ള മുസ്‌ലിം സ്ത്രീയെന്ന നിലയില്‍ വിവേചനം നേരട്ടു. കൂടാതെ, ഫലസ്തീന്‍ ജനത അനുഭവിക്കുന്ന ദുരിതപൂര്‍ണമായ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട തന്റെ ബോധ്യത്തിന്റെ പേരിലും -ഷൈമാ ദലാലി പറഞ്ഞു. യൂണിയന്റെ ഒരു നൂറ്റാണ്ട് ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു തീരുമാനമെന്ന് ബ്രിട്ടീഷ് വെബ്‌സൈറ്റായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.

ഷൈമാ ദലാലിക്കെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കാന്‍ യൂണിയന്‍ ഒരു സ്വതന്ത്ര അന്വേഷണ സമിതിയെ രൂപീകരിക്കുകയും, ഒക്ടോബര്‍ 27ന് അച്ചടക്ക സമിതി കാര്യങ്ങള്‍ പരിശോധിക്കുകയും, ദലാലി യൂണിയന്‍ നയങ്ങള്‍ വലിയ തോതില്‍ ലംഘിച്ചതായി കണ്ടെത്തുകയും ചെയ്തതായി യൂണിയന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles