Current Date

Search
Close this search box.
Search
Close this search box.

ഹോങ്കോങ്: വിദ്യാര്‍ഥിക്ക് വെടിയേറ്റതിനെ തുടര്‍ന്ന് ക്ലാസ്സുകള്‍ ബഹിഷ്‌കരിച്ചു

ബെയ്ജിങ്: 96 പ്രതിഷേധകരെ കലാപ കുറ്റം ചുമത്തി കോടതിയില്‍ ഹാജരാക്കുന്നതിനെതിരെ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ക്ലാസ്സുകള്‍ ബഹിഷ്‌കരിച്ചു. ചൊവ്വാഴ്ച അക്രമാസക്തമായ ഏറ്റുമുട്ടലില്‍ പോലീസ് വെടിയേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന 18 കാരനായ സാങ് ചി കിന്നിനുവേണ്ടി നൂറുകണക്കിന് പേര്‍ സ്‌കൂള്‍ വസ്ത്രമണിഞ്ഞും കറുത്ത ടീ ഷര്‍ട്ട് ധരിച്ചും ബുധനാഴ്ച കുത്തിയിരുപ്പ് സമരം നടത്തി. സാങ് ചി കിന്നിന്റെ ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

സമരത്തിനിടെ പ്രതിഷേധകര്‍ക്ക് മുറിവേറ്റു. പോലിസ് പ്രതിഷേധകരെ പിരിച്ചുവിടുന്നതിനുവേണ്ടി കണ്ണീര്‍ വാതകവും ജലപീരങ്കികളും പ്രയോഗിച്ചപ്പോഴാണ് മുറിവേറ്റത്. നഗരത്തില്‍ വെടിനിര്‍ത്തില്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. ഏകദേശം നാലുമാസത്തോളമായി നടക്കുന്ന പ്രതിഷേധത്തില്‍ ആദ്യമായാണ് ഒരു പ്രകടനക്കാരന് വെടിയേല്‍ക്കുന്നത്. ചൈന ബെയ്ജിങില്‍ 70 വര്‍ഷത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭരണം ആഘോഷിക്കുന്നതിനിടയിലാണ് ഈ സംഭവം അരങ്ങേറിയത്.

Related Articles