Current Date

Search
Close this search box.
Search
Close this search box.

സഫൂറ സര്‍ഗാറിന് വ്യവസ്ഥകളോടെ ജാമ്യം

ന്യൂഡല്‍ഹി: ജാമിഅ മില്ലിയ ഇസ്‌ലാമിയ സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥി സഫൂര്‍ സര്‍ഗാറിന് ഡല്‍ഹി ഹൈകോടതി ജാമ്യം അനുവദിച്ചു. ഡല്‍ഹിയില്‍ നിന്ന് പുറത്തുപോകുന്നതിന് അന്വേഷണ ഉദ്യോഗസ്ഥന്റെ അനുവാദം വാങ്ങമെന്ന് വ്യവസ്ഥയിലാണ് ജാമ്യം. പതിനഞ്ച് ദിവസത്തിലൊരിക്കല്‍ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പില്‍ ഹാജരാകണമെന്ന് വ്യവസ്ഥയില്‍ പറയുന്നു. പൗരത്വ ഭേതഗതി നിയമത്തിനെതിരെ ജാമിഅ കോഡിനേഷന്‍ കമ്മിറ്റി (ജെ.സി.സി) സംഘടിപ്പിച്ച പ്രതിഷേധ സമരത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് ഭരണകൂടത്തിന്റെ കണ്ണിലെ കരടാവുകയായിരുന്നു. സര്‍ഗാറിനെതിരില്‍ യു.എ.പി.എ ചുമത്തിയിരുന്നു. ഡല്‍ഹി കലാപത്തിന് ആസൂത്രണം ചെയ്തുവെന്നാണ് പൊലീസ് ആരോപിച്ചിരുന്നു.

Related Articles