Current Date

Search
Close this search box.
Search
Close this search box.

ബഹ്‌റൈനില്‍ സൈന്യം അഞ്ചു കുട്ടികളെ അറസ്റ്റു ചെയ്തു

മനാമ: ബഹ്‌റൈന്‍ സൈന്യം ഉപരോധ ഗ്രാമമായ ദിറാസില്‍ നിന്നും അഞ്ചു കുട്ടികളെ അറസ്റ്റു ചെയ്തു. രാജ്യത്തെ ഷിയാ നേതാവായ ഷെയ്ഖ് ഈസാ ഖാസിമിന്റെ അനുയായികള്‍ക്ക് ഭൂരിപക്ഷമുള്ള മേഖലയാണ് ദിറാസ്. ഇവിടെ ബഹ്‌റൈന്‍ സൈന്യം തിങ്കളാഴ്ച പുലര്‍ച്ചെ നടത്തിയ റെയ്ഡിനിടെയാണ് അഞ്ചു കുട്ടികളെ അറസ്റ്റു ചെയ്തത്. ബഹ്‌റൈന്‍ മിറര്‍ ന്യൂസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഭരണകൂടത്തിനെതിരെയുള്ള സമരങ്ങളെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്. പ്രതിഷേധങ്ങളെ തുടര്‍ന്ന് കുട്ടികളെ വിട്ടയക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. കുട്ടികളില്‍ ഭൂരിഭാഗവും 15 വയസ്സില്‍ താഴെയുള്ളവരാണ്. കുട്ടികളുടെ മാതാപിതാക്കളെ സമ്മര്‍ദ്ദത്തിലാക്കാന്‍ തീര്‍ത്തും അനാവശ്യമായാണ് ഇവരെ അറസ്റ്റു ചെയ്തതെന്നും വിമര്‍ശനമുണ്ട്. രാജ്യത്ത് വിഭാഗീയതയും ആക്രമവും വളര്‍ത്തുന്നുവെന്ന് കാണിച്ച് ഷിയ പണ്ഡിതന്‍ ഈസാ ഖാസിമിന്റെ പൗരത്വം 2016ല്‍ ബഹ്‌റൈന്‍ റദ്ദാക്കിയിരുന്നു.

 

Related Articles