Current Date

Search
Close this search box.
Search
Close this search box.

പൗരത്വ പട്ടികയിലെ വിവരങ്ങള്‍ അബദ്ധമെന്ന് അസം മുന്‍ മുഖ്യമന്ത്രി

ഗുവാഹത്തി:  40 ലക്ഷം പൗരന്മാരെ പുറത്താക്കുന്ന അസമിലെ ദേശീയ പൗരത്വ പട്ടികയിലെ വിവരങ്ങള്‍ മുഴുവന്‍ അബദ്ധമെന്ന് അസം  മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ്. പട്ടികയിലൂടെ ബി.ജെ.പി പ്രശ്‌നങ്ങളുണ്ടാക്കാനാണ് ശ്രമിക്കുന്നത്. അസം കരാറില്‍ തങ്ങള്‍ക്ക് പ്രതിബദ്ധതയുണ്ട്. 1971 മാര്‍ച്ച് 24നു ശേഷം സംസ്ഥാനത്ത് താമസമാക്കിയവരെയെല്ലാം വിദേശികളായാണ് കണക്കാക്കിയത്. 40 ലക്ഷത്തോളം പേരെ ഇന്ത്യന്‍ പൗരന്മാരുടെ ലിസ്റ്റില്‍ നിന്നും ഒഴിവാക്കുകയാണ് ചെയ്തത്. അദ്ദേഹം പറഞ്ഞു.

ഒരു ഭാഗത്ത് പൗരന്മാരെ പുറത്താക്കുകയും മറുഭാഗത്ത് കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുന്ന ബില്ലിനെക്കുറിച്ച് സംസാരിക്കുകയുമാണ് ബി.ജെ.പി ചെയ്യുന്നത്. ഇത് തീര്‍ത്തും വിരോധാഭാസമാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അസം ഗവര്‍ണറിന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനക്കു ശേഷമായിരുന്നു ഗൊഗോയിയുടെ പ്രതികരണം. ഇന്ത്യക്കാരനാണെങ്കില്‍ ദേശീയ പൗരത്വ പട്ടികയുടെ ഫൈനല്‍ ലിസ്റ്റില്‍ അവരുടെ പേര് ഉണ്ടാകുമെന്നായിരുന്നു ഗവര്‍ണര്‍ ജഗദീശ് മുഖിയുടെ പ്രതികരണം.

Related Articles