Current Date

Search
Close this search box.
Search
Close this search box.

സുഡാന് 1.5 ബില്യണ്‍ ഡോളര്‍ സഹായവുമായി അറബ്,പടിഞ്ഞാറന്‍ രാജ്യങ്ങള്‍

കാര്‍തൂം: സാമ്പത്തിക പ്രതിസന്ധി മൂലം ദുരിതത്തിലായ സുഡാന് 1.5 ബില്യണ്‍ ഡോളറിന്റെ സഹായവുമായി അറബ് പാശ്ചാത്യന്‍ രാജ്യങ്ങള്‍ രംഗത്ത്. ഉമര്‍ അല്‍ ബശീറിന്റെ ആധിപത്യ ഭരണം അവസാനിച്ചതോടെയാണ് രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തത്. 312 മില്യണ്‍ സഹായമാണ് യൂറോപ്യന്‍ യൂണിയന്‍ വാഗ്ദാനം ചെയ്തത്.

356 മില്യണ്‍ സഹായമാണ് യു.എസ് നല്‍കിയത്. യു.കെ 186,യു.എ.ഇ 300 മില്യണ്‍,ജര്‍മനി 150,ഫ്രാന്‍സ് 100 എന്നിങ്ങനെയാണ് കണക്കുകള്‍. ലോകബാങ്കിന്റെ സഹായത്തോടെ സുഡാനിലെ ദരിദ്ര കുടുംബങ്ങളെ കണ്ടെത്തി സഹായം വിതരണം ചെയ്യുകയാണ്. അബ്ദുല്ല ഹംദോകിന്റെ നേത്വത്തിലുള്ള താല്‍ക്കാലിക പരിവര്‍ത്തന സര്‍ക്കാരാണ് സുഡാനില്‍ ഭരണം നടത്തുന്നത്.

Related Articles