Current Date

Search
Close this search box.
Search
Close this search box.

അറബ് രാഷ്ട്രങ്ങള്‍ ജല സംരക്ഷണം ഏറ്റെടുത്തേ മതിയാകൂ; ഹസിം അല്‍നാസര്‍

ദോഹ: ജല ദൗര്‍ലഭ്യവും അപകടകരമായ അവസ്ഥയും പരിഹരിക്കാന്‍ മുന്നിട്ടിറങ്ങേണ്ടത് അനിവാര്യമാണെന്ന് അറബ് ലോകത്തിന് ഹസീം അല്‍നാസര്‍ മുന്നറിയിപ്പ് നല്‍കി. ഹസിം ഇവ്വിഷയുകവുമായി ബന്ധപ്പെട്ട മേഖലയിലെ പ്രമുഖ വിദഗ്ധനും ‘മിഡില്‍ ഈസ്റ്റ് വാട്ടര്‍ ഫോറത്തിന്റെ’ സ്ഥാപകനുമാണ്. അറബ് ലോകത്തിലെ ചില പ്രദേശങ്ങള്‍ രാഷ്ട്രീയവും സാമ്പത്തികവുമായ അനിശ്ചിതത്വത്തില്‍ ഉഴലുന്ന സാഹചര്യത്തില്‍, ഒരു അറബ് പൗരന് ഒരു വര്‍ഷം ലഭിക്കുന്ന ജലത്തിന്റെ ശരാശരി അളവുമായി അഭിവൃദ്ധി, ദാരിദ്ര്യം, തൊഴില്‍ നിരക്ക് തുടങ്ങിയവ നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മിഡില്‍ ഈസ്റ്റ് വാട്ടര്‍ ഫോറത്തിന്റെ സ്ഥാപകന്‍ ഹസിം അല്‍നാസര്‍ പറഞ്ഞു.

‘ഇതര രാഷ്ട്രങ്ങളില്‍ നിന്നുളള ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ പൗരസ്ത്യ ദേശങ്ങളില്‍ ജല സംരക്ഷണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുകയും പ്രശ്‌നപരിഹാരത്തിന് എന്താണ് ആവശ്യമെന്നും മനസ്സിലാക്കേണ്ടതുണ്ട്’- അദ്ദേഹം പറഞ്ഞു. ജോര്‍ദാന്‍ മുന്‍ ജലസേചന മന്ത്രിയായിരുന്ന ഹസീം അല്‍നാസറുമായി അല്‍ജസീറ പ്രതിനിധി നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Related Articles