Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ പോരാട്ടത്തിന് പിന്തുണ അറിയിച്ച് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്‌റാഹീം

ക്വലാലംപൂര്‍: ഫലസ്തീന്‍ ജനതയുടെ പോരാട്ടത്തിന് പിന്തുണ അറിയിച്ച് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്‌റാഹീം. വിവിധ അന്താരാഷ്ട്ര വേദികളില്‍ ഫലസ്തീനികളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനുള്ള തന്റെ താല്‍പര്യവും നിലപാടും അന്‍വര്‍ ഇബ്‌റാഹീം ഊന്നിപ്പറഞ്ഞു. ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് പ്രസ്ഥാനമായ ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ തലവന്‍ ഇസ്മാഈല്‍ ഹനിയ്യ, പ്രസ്ഥാനത്തിന്റെ വിദേശകാര്യ തലവന്‍ ഖാലിദ് മിശ്അല്‍ എന്നിവരുമായുള്ള ഫോണ്‍ സംഭാഷണത്തിലാണ് അന്‍വര്‍ ഇബ്‌റാഹീം ഇക്കാര്യം അറിയിച്ചത് -അല്‍ജസീറ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

ഫലസ്തീന്‍-മലേഷ്യന്‍ ജനതകള്‍ തമ്മിലുള്ള ആഴമേറിയ സാഹോദര്യ ബന്ധം അന്‍വര്‍ ഇബ്‌റാഹീം എടുത്തുപറഞ്ഞു. അടുത്തിടെ നടന്ന പൊതുതെരഞ്ഞെടുപ്പിന് ശേഷം, മലേഷ്യന്‍ പ്രധാനമന്ത്രയായി സ്ഥാനമേറ്റ അന്‍വര്‍ ഇബ്‌റാഹീമിന് ഹമാസ് നേതൃത്വം അഭിന്ദനം അറിയിച്ചു.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles