Current Date

Search
Close this search box.
Search
Close this search box.

സൈനിക നടപടിയില്‍ നിന്ന് പിന്മാറില്ല- തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍

അങ്കാറ: കുര്‍ദ് പോരാളികളുമായി വടക്കുകിഴക്കന്‍ സിറിയയില്‍ ശക്തമായ പോരാട്ടം നടത്തുകയാണ് തുര്‍ക്കി. കുര്‍ദുകളുമായുളള തുര്‍ക്കിയുടെ പോരാട്ടത്തിന് ഇന്നേക്ക് ആറ് ദിവസമാകുന്നു. പോരാട്ടത്തില്‍ നിന്ന് പിന്മാറില്ലെന്നാണ് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ആവര്‍ത്തിച്ച് പറയുന്നത്. സിറിയന്‍ അതിര്‍ത്തി മേഖലയില്‍ നിന്ന് കുര്‍ദ് തീവ്രവാദികളെ തുരത്തുകയും സിറയന്‍ അഭയാര്‍ഥികളായി കഴിയുന്നവര്‍ക്ക് മേഖലയിലേക്ക് തിരിച്ചുവരാനുള്ള അവസരം സൃഷ്ടിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് തുര്‍ക്കി ഇത്തരത്തിലുളള സൈനിക നടപടിയുമായി മുന്നോട്ടുപോകുന്നതെന്ന് ഉര്‍ദുഗാന്‍ വ്യക്തമാക്കി.

തുര്‍ക്കിയുടെ സൈനിക നടപടിക്കെതിരില്‍ അടുത്ത ആഴ്ച നാറ്റോ സഖ്യ രാജ്യങ്ങളുമായി കൂടികാഴ്ച നടത്തുമെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പര്‍ പറഞ്ഞു. തുര്‍ക്കിയിലേക്ക് കയറ്റുമതിചെയ്യുന്ന എല്ലാ ആയുധങ്ങളുടെ ലൈസന്‍സും പുന:പരിശോധിക്കുമെന്ന് യു.കെ വ്യക്തമാക്കിയതായി ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. സിറിയക്കെതിരിലുളള നടപടിയെ തുടര്‍ന്ന് അധികം വൈകാതെ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തുര്‍ക്കിക്കെതിരില്‍ പ്രതിഷേധം ശക്തമാണെങ്കിലും സൈനിക നടപടിയില്‍ നിന്ന് പിന്മാറില്ലെന്ന ഉറച്ച നിലപാടിലാണ് തുര്‍ക്കി.

Related Articles