അബൂദബി: തടവിലാക്കിയ പത്ത് യു.എ.ഇ പൗരന്മാരെ ഉടന്‍ വിട്ടയക്കണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ തിങ്കളാഴ്ച യു.എ.യോട് ആവശ്യപ്പെട്ടു. ‘ഭീകര വിരുദ്ധ കൗണ്‍സിലിങി’ന്റെ ഭാഗമായാണ് അവരെ തടവില്‍ വെച്ചിരിക്കുന്നതെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറഞ്ഞു.
തങ്ങളെ എതിര്‍ക്കുന്നവരെ നിശ്ശബ്ദരാക്കാനും, സമാധാനപരമായ പ്രതിഷേധത്തെ ക്രിമിനല്‍ കുറ്റമാക്കാനും, നിയമത്തെ ദുര്‍ബലമാക്കാനും, നീതിന്യായ വ്യവസ്ഥയെ ആയുധമാക്കാനും യു.എ.ഇ ഭരണകൂടം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നതിന്റെ പുതിയ ഉദാഹരണമാണ് പൗരന്മാരെ തടവില്‍ വെച്ചരിക്കുന്നതിലൂടെ പ്രകടമാകുന്നതെന്ന് ആംനസ്റ്റിയുടെ മിഡില്‍ ഈസ്റ്റ് ആന്‍ഡ് നോര്‍ത് ആഫ്രിക്കന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ലയ്യിന്‍ മഅ്‌ലൂഫ് പറഞ്ഞു.
‘യു.എ.ഇ 94’ എന്നറിയപ്പെടുന്ന വിചാരണയിലൂടെ സര്‍ക്കാറിനെ അട്ടമറിക്കാന്‍ ഗൂഢാലോചന നടത്തിയ 69 പേരെ 2012ല്‍ അറസ്റ്റ് ചെയ്യുകയും 2013ല്‍ 15 വര്‍ഷം ശിക്ഷ വിധിക്കുകയും ചെയ്യുകയായിരുന്നു.
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0