Current Date

Search
Close this search box.
Search
Close this search box.

ഈജിപ്തിലേത് ‘ശക്തമായ അടിച്ചമര്‍ത്തല്‍’; ആംനസ്റ്റി ഇന്റര്‍നാഷ്‌നല്‍

കൈറോ: ഈജിപ്തിലെ അധികാരികള്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് സീസിയുടെ ഭരണത്തിനു കീഴില്‍ ഏറ്റവും വലിയ അടിച്ചമര്‍ത്തലിനാണ് തുടക്കം കുറിച്ചിരുക്കുന്നത് എന്ന് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷ്‌നല്‍ അഭിപ്രായപ്പെട്ടു. സെപ്റ്റംബര്‍ അവസാനത്തില്‍ നടന്ന ഭരണകൂട വിരുദ്ധ സമരത്തില്‍ 2300ലധികം ആളുകള്‍ അറസ്റ്റുചെയ്യപ്പെട്ടു. അവയില്‍ പതിനൊന്നിനും പതിനേഴിനുമിടയിലുളള പ്രായപൂര്‍ത്തിയാകാത്ത 111 കുട്ടികളുണ്ട്. 69 പേര്‍ക്ക് തീവ്രവാദ ഗ്രൂപ്പില്‍ അംഗത്വമുണ്ടെന്ന് കുറ്റം ആരോപിക്കപ്പെട്ടിരിക്കുന്നു. സമാധാനപരമായി പ്രതിഷേധിച്ചവരെ അറസ്റ്റുചെയ്തതിനു പുറമേ, മാധ്യമ പ്രവര്‍ത്തകരെയും രാഷ്ട്രീയ പ്രവര്‍ത്തകരെയും ഭരണകൂടം അന്യായമായി അറസ്റ്റുചെയ്തിരിക്കുന്നു. അറസ്റ്റ് ചെയ്യപ്പെട്ടവര്‍ക്കു വേണ്ടി വാദിച്ച അഭിഭാഷകരും അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു- ആംനസ്റ്റി പറഞ്ഞു.

ഈ അടിച്ചമര്‍ത്തല്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് സീസി വിയോജിപ്പിന്റെ ചെറിയ ശബ്ദങ്ങള്‍ ഇല്ലാതാക്കുവാനും, സര്‍ക്കാര്‍ വിമര്‍ശകരെയെല്ലാം നിശബ്ദരാക്കുന്നതിനുവേണ്ടിയും നടപ്പിലാക്കിയതാണ് എന്ന് ആംനസ്റ്റിയുടെ ഉത്തരാഫ്രിക്കന്‍ പ്രചരണ ഡയറക്ടര്‍ നാജിയ ബോനീം പറഞ്ഞു. കഴിഞ്ഞ മാസമാണ് ഈജിപ്തില്‍ പ്രതിഷേധത്തിന് നാന്ദി കുറിക്കുന്നത്. ബിസിനസ്സുകാരനായ മുഹമ്മദ് അലിയുടെ ആഹ്വാനത്തെ ജനങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. കെട്ടിട നിര്‍മാതാവായ മുഹമ്മദലി ഈജിപ്തിലെ സൈന്യത്തിനു വേണ്ടി വ്യത്യസ്ത പദ്ധതികള്‍ ഏറ്റെടുത്തിരുന്നു. രാജ്യത്ത് പട്ടിണിയുണ്ടായിട്ടും, സീസിയും അദ്ദേഹത്തിന്റെ സഹായികളും സ്വപ്‌ന പദ്ധതിയുടെ പേരുപറഞ്ഞ് ഡോളറുകള്‍ തട്ടിയെടുക്കുകയാണെന്ന ആരോപണത്തെ തുടര്‍ന്നാണ് ഈജിപ്തില്‍ പ്രതിഷേധം ഉടലെടുത്തത്.

Related Articles