Current Date

Search
Close this search box.
Search
Close this search box.

അമേരിക്ക തായ്‌വാനൊപ്പം; ഞങ്ങള്‍ ചൈനക്കൊപ്പമാണെന്ന് യു.എ.ഇ

അബൂദബി: ചൈനക്ക് പിന്തുണ നല്‍കുന്നതായി ആവര്‍ത്തിച്ച് യു.എ.ഇ. ചൈനയുടെ പരമാധികാരത്തിനും പ്രാദേശിക ഐക്യത്തിനും പിന്തുണ നല്‍കുന്നതായി യു.എ.ഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. ജനാധിപത്യപരമായി ഭരണം നടക്കുന്ന തായ്‌വാന്‍, രാജ്യത്തിന്റെ ഭാഗമായാണ് ചൈന കാണുന്നത്. ദ്വീപീനെ രാജ്യത്തിന്റെ നിയന്ത്രണത്തിലേക്ക് കൊണ്ടുവരുന്നതിന് സൈനിക പ്രയോഗം ഉപേക്ഷിക്കാന്‍ ചൈന തീരുമാനിച്ചിട്ടില്ല.

യു.എന്‍ പ്രമേയങ്ങള്‍ പിന്തുടരാന്‍ യു.എ.ഇ ആവശ്യപ്പെട്ടു. യു.എസ് സ്പീക്കര്‍ നാന്‍സി പെലോസി സ്വതന്ത്രമായി ഭരണം നടക്കുന്ന തായ്‌വാന്‍ ദ്വീപ് സന്ദര്‍ശിച്ച് ദവിസങ്ങള്‍ക്ക് ശേഷമാണ് യു.എ.ഇയുടെ പ്രതികരണം. നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് ചൈന വലിയ തോതിലുള്ള സൈനികാഭ്യാസങ്ങള്‍ ആരംഭിക്കുകയും തായ്‌വാന്‍ ജലത്തിലേക്ക് ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിക്കുകയും ചെയ്തു.

സന്ദര്‍ശനത്തിനിടെ, നാന്‍സി പെലോസി തായ്‌വാന്‍ പ്രസിഡന്റ് സായ് ഇന്‍ങ് വെന്നുമായും പാര്‍ലമെന്റ് അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുകയും രാജ്യത്തിന് പിന്തുണ അറിയിക്കുകയും ചെയ്തു. ചൈനയുടെ ശക്തമായ വെല്ലുവിളി അവഗണിച്ചാണ് പതിറ്റാണ്ടുകള്‍ക്ക് ശേഷം യു.എസ് ഉന്നത ഉദ്യോഗസ്ഥയായ നാന്‍സി പെലോസി തായ്‌വാന്‍ സന്ദര്‍ശിച്ചത്.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles