Current Date

Search
Close this search box.
Search
Close this search box.

ജനാധിപത്യ പ്രക്ഷോഭത്തിന്റെ 32-ാം വാർഷികം അനുസ്മരിച്ച് അൾജീരിയൻ ജനത

അൾജിയേഴ്സ്: ജനാധിപത്യ പ്രക്ഷോഭത്തിന്റെ 32-ാം വാർഷികം അനുസ്മരിച്ചും, പുതിയ രാഷ്ട്രീയ മാറ്റത്തിന് ആഹ്വാനം ചെയ്തും നൂറുകണക്കിന് പേർ തലസ്ഥാനത്ത് തിങ്കളാഴ്ച മാർച്ച് നടത്തി. ഉത്തരാഫ്രിക്കൻ രാജ്യമായ അൾജീരിയയക്ക് പുതിയ അവസരമാകുമെന്ന് പ്രസിഡന്റ് അബ്ദുൽ മജീദ് ടിബൂൺ ഉറപ്പുനൽകിയ നവംബർ ഒന്നിലെ പുതിയ ഭരണഘനക്കായുള്ള ജനഹിതപരിശോധന പ്രചരണത്തിന് രണ്ട് ദിസസം മുമ്പാണ് ഇത്തരമൊരു മാർച്ച് നടക്കുന്നത്.

സൈനിക പങ്കാളിത്തത്തെ അപലപിച്ചും, രാജ്യത്ത് പൂർണമായ മാറ്റം ആവശ്യമാണെന്ന് ആഹ്വാനം ചെയ്തും 1988ലാണ് ജനാധിപത്യ പ്രക്ഷോഭത്തിന് അൾജീരിയ സാക്ഷിയാകുന്നത്.

Related Articles