Current Date

Search
Close this search box.
Search
Close this search box.

അള്‍ജീരിയ: അയ്മന്‍ ബിന്‍ അബ്ദുറഹ്‌മാന്‍ പുതിയ പ്രധാനമന്ത്രി

അള്‍ജിയേഴ്‌സ്: ധനകാര്യ മന്ത്രി അയ്മന്‍ ബിന്‍ അബ്ദുറഹ്‌മാനെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തതായി അള്‍ജീരിയന്‍ പ്രസിഡന്റ് അബ്ദുല്‍ മജീദ് തബൗന്‍. രാജ്യം നേരിടുന്ന ശക്തമായ സാമൂഹിക, സാമ്പത്തിക പ്രതിസന്ധി തടയുന്നതിന് പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അയ്മന്‍ ബിന്‍ അബ്ദുറഹ്‌മാനോട് പ്രസിഡന്റ് ആവശ്യപ്പെട്ടു. ജൂണ്‍ 12ന് നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് രാജിവെച്ച അബ്ദുല്‍ അസീസ് ജറാദിന് പകരക്കാരനായി 60കാരനായ അയ്മന്‍ ബിന്‍ അബ്ദുറഹ്‌മാനെ പ്രധാനമന്ത്രിയായി പ്രസിഡന്റ് അബ്ദുല്‍ മജീദ് തബൗന്‍് ബുധനാഴ്ച പ്രഖ്യാപിക്കുകയായിരുന്നു.

അയ്മന്‍ ബിന്‍ അബ്ദുറഹ്‌മാനെ പ്രധാനമന്ത്രിയായി നിയമിക്കുകയും, രാഷ്ട്രീയ പാര്‍ട്ടികളുമായും സിവില്‍ സമൂഹവുമായും കൂടിയാലോചിച്ച് കഴിയും വേഗം സര്‍ക്കാര്‍ രൂപീകരിക്കാന്‍ ചുമതലപ്പെടുത്തുകയും ചെയ്തതായി പ്രസിഡന്‍സി പ്രസ്താവനയില്‍ വ്യക്തമാക്കി.

എണ്ണ, വാതക വരുമാനം കുറവായതിനാല്‍ ഒപെക് അംഗമായ അള്‍ജീരിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. രാജ്യത്തെ പ്രധാന സാമ്പത്തിക സ്രോതസ്സാണത്. ഇത് വ്യാപാരക്കമ്മി വര്‍ധിക്കുന്നതിന് കാരണമായി. ഈ പ്രതിസന്ധി കോവിഡ് -19 സാഹചര്യത്തില്‍ പ്രതിസന്ധി കൂടുതല്‍ വഷളാക്കുകയും ചെയ്തു. ഇത് വിവിധ മേഖലകളില്‍ ആസൂത്രണം ചെയ്ത പല നിക്ഷേപ പദ്ധതികളും വൈകിപ്പിക്കുന്നതിന് സര്‍ക്കാറിനെ നിര്‍ബന്ധിതരാക്കിയിരിക്കുകയാണ്.

Related Articles