Current Date

Search
Close this search box.
Search
Close this search box.

വിവാഹം കഴിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് പ്രത്യേക ഫണ്ട്; പുതിയ നിയമവുമായി സീസി

കൈറോ: വിവാഹം കഴിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് പ്രത്യേക ഫണ്ട് അനുവദിക്കാന്‍ പുതിയ കരട് നിയമം അവതരിപ്പിക്കുന്നതിന് നീതിന്യായ മന്ത്രിയുടെ ഉപദേഷ്ടാവ് ഉമര്‍ മര്‍വാനോട് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസി അവശ്യപ്പെട്ടു. പുതിയ ഈജിപ്ഷ്യന്‍ കടുംബ ഫണ്ട് എന്ന ആശയം വ്യക്തിഗത നിയമത്തിനുളളില്‍ വരും നാളുകളില്‍ സാമൂഹിക ചര്‍ച്ചക്കായി അവതരിപ്പിക്കേണ്ടതിന്റെ പ്രാധാന്യം സീസി ഊന്നിപ്പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അല്‍ജീസ പ്രവിശ്യയിലെ അബൂ റവാശ് മേഖലയിലെ കെമിക്കല്‍ ഇന്‍ഡസ്ട്രീസ് കോംപ്ലക്‌സിലെ പുതിയ പദ്ധതികളുടെ ഉദ്ഘാടനത്തിനിടെ തിങ്കളാഴ്ച സംസാരിക്കുകയായിരുന്നു അബ്ദുല്‍ ഫത്താഹ് അല്‍സീസി.

എന്തുകൊണ്ടാണ് നിയമപരിരക്ഷയോടെ ഒരു ഫണ്ടിന് വേണ്ടി പ്രവര്‍ത്തിക്കുന്നത്. ഏതൊരു കുടുംബത്തിലും അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാം. ഇണകള്‍ക്കിടയില്‍ തര്‍ക്കം ഉടലെടുക്കുമ്പോള്‍, ഒരാളും അതിന് ചെലവഴിക്കാന്‍ തയാറല്ല. അത് കുട്ടികളെ നഷ്ടപ്പെടുത്തും. അതിനാല്‍, ഇക്കാലയളവിലെ ചെലവുകള്‍ക്ക് വേണ്ടി ഞങ്ങള്‍ കുടുംബ ഫണ്ടിന് ഒരുങ്ങുന്നത്. യഥാര്‍ഥ മതത്തിന് വ്യവസ്ഥയുണ്ട്. മതത്തിന്റെ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്ന വ്യവസ്ഥകള്‍ നിയമനിര്‍മാണം നടത്താത്ത രാഷ്ട്രത്തിന് പല പ്രശ്‌നങ്ങളുണ്ട്. ജനതയുടെ മനസ്സാക്ഷിയെ മാത്രം അഭിസംബോധന ചെയ്യകയെന്നതല്ല, ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിന് ഭരണകൂടത്തിനും ഉത്തരവാദിത്തുമുണണ്ടെന്ന് സീസി പറഞ്ഞു.

നിങ്ങള്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഫണ്ടില്‍ ഒരു തുക നിക്ഷേപിക്കുക. ഒരാള്‍ക്ക് കഴിയാവുന്നത് സന്തോഷത്തോടെ നല്‍കാം. ദമ്പതികള്‍ നല്‍കുന്ന അതേ തുക ഭരണകൂടം നല്‍കുമെന്ന് ഞാന്‍ പ്രധാനമന്ത്രിയോട് സമ്മതിച്ചു. ദമ്പതികള്‍ ഒരു ബില്യണ്‍ പൗണ്ട് നിക്ഷേപിച്ചാല്‍ ഭരണകൂടവും ഒരു ബില്യണ്‍ നല്‍കും. ഞങ്ങളുടെ കുട്ടികളെ സുരക്ഷിതമാക്കുന്ന എല്ലാത്തിലും ഞങ്ങള്‍ ശ്രദ്ധിക്കും -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2014 ജൂണില്‍ അധികാരത്തിലേറിയതിന് ശേഷം സീസി, സോഷ്യല്‍ ഹൗസിങ്&റിയല്‍ എസ്റ്റേറ്റ് ഫിനാന്‍സ് സപ്പോര്‍ട്ട് ഫണ്ട്, ആരോഗ്യ മന്ത്രാലയ നിക്ഷേ ഫണ്ട്, തഹ്‌യാ ലൈവ് ഫണ്ട്, സൂയസ് കനാല്‍ ഫണ്ട് എന്നിവക്ക് തുടക്കമിട്ടിരുന്നു.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles